1. "സത്യം ശിവം സുന്ദരം" - ഭാരതീയ തത്വചിന്തയുടെ മുഴുവന്‍ സൌന്ദര്യവും ഉല്‍ക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? ദൂരദര്‍ശന്‍
2. ഈയിടെ വിവാദമായ ഒരു കമ്പനിയുടെ മുദ്രാവാക്യമാണ് “Growth is Life”. കമ്പനിയുടെ പേരെന്ത്? റിലയന്‍സ്
3.“Express yourself ”- ഏറെ പരിചിതമായ ഈ പരസ്യവാചകം ഏത് കമ്പനിയുടേതാണ്? ഏയര്‍ടെല്‍
4."സേവാ പരമോ ധര്‍മ്മ”:- എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? നാഷണല്‍ ഡിഫന്‍സ് അക്കാഡമി
5. ഭീകരാക്രമണങ്ങളില്‍ നിന്നും ആഭ്യന്തരകലാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ മുദ്രാവാക്യം തന്നെ "സര്‍വ്വത്ര സര്‍വ്വോത്തം സുരക്ഷ" എന്നാണ്. ഏതാണ് ആ സ്ഥാപനം? നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ്
6. “Cook Food Serve Love” - ഒരു ഇന്ത്യന്‍ കമ്പനിയുടെ മുദ്രാവാക്യമാണ്.ഏതാണ് കമ്പനി? ഭാരത് ഗ്യാസ്
7. കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന "അഹോരാത്രം ജാഗ്രതൈ" - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? ഇന്ത്യന്‍ നേവി
8."ഞങ്ങള്‍ സേവനം ചെയ്യുന്നു“ ( We Serve )- എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള സംഘടന? ലയണ്‍സ് ക്ലബ്ബ്
9. “Unity & Discipline” - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സംഘടന? എന്‍ . സി.സി (NCC)
10. "ഭയ കൌടില്ല്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ" - ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൂട്ടേണ്ടിവന്ന ഒരു പത്രത്തിന്റെ ആപ്തവാക്യമാണിത്. ഏതായിരുന്നു ആ പത്രം? സ്വദേശാഭിമാനി
11. "ബഹുജനഹിതായ, ബഹുജനസുഖായ" - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? ഓള്‍ ഇന്ത്യാ റേഡിയോ (AIR)
12. ‘സെലോ’ (Service & Loyalty) ഏത് സായുധ സേനാ വിഭാഗത്തിന്റെ മുദ്രാവാക്യമാണ്?സി.ആര്‍.പി.എഫ് (CRPF)
13.ഇന്ത്യയിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് - “Making Tomorrow Brighter”. സ്ഥാപനമേത്? ഒ.എന്‍ ജി.സി (ONGC)
14. “Fly Smart Fly” - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? ഇന്ത്യന്‍ ഏയര്‍ലൈന്‍സ്
15. “Simply Fly”- ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്? ഏയര്‍ ഡക്കാന്‍
16.‘‘Voice of Nation” - ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്? ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL)
17. “Lifeline to the Nation” - എന്നുള്ളത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? ഇന്ത്യന്‍ റെയില്‍വേസ്
18. “The Power of Humanity” - ഇത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? റെഡ്ക്രോസ്
19. “തയ്യാറായിരിക്കുക“ (Be Prepared) - ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്? ബോയ് സ്കൌട്ട്
20.ലോകത്തിലെ ഒരു പ്രമുഖ സംപ്രേഷണ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് - “Nation shall speak peace unto nation” . ഏതാണ് ഈ സ്ഥാപനം? ബി.ബി.സി (BBC)
21.“Be the first to know” - ഏത് ടി.വി.ചാനലിന്റെ മുദ്രാവാക്യമാണിത്? സി.എന്‍ .എന്‍ (CNN)
22.നാനാത്വത്തില്‍ ഏകത്വം (Unity in Diversity) - എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? യൂറോപ്യന്‍ യൂണിയന്‍
23.“Ten Nations One Country”.- ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്? ആസിയന്‍ (ASEAN)
24. “The world is closer than you think” - എന്ന പരസ്യവാചകം സ്വീകരിച്ചിരിക്കുന്ന വിമാന സര്‍വ്വീസ്? ബ്രിട്ടീഷ് ഏയര്‍വേസ്
25. ഇന്ത്യയിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ മുദ്രാവാക്യം - “Because you deserve to know” എന്നാണ്. ഏതാണീ പത്രം? ദ ഹിന്ദു
26. “Soft in temperament, firm in Action” - എന്തിന്റെ മുദ്രാവാക്യമാണിത്? കേരളാ പോലീസിന്റെ
27.ലോകത്തിലെ ഒരു പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയുടെ മുദ്രാവാക്യമാണ് - “Your Potentional, Our Passion”. സ്ഥാപനമേത്? മൈക്രോസോഫ്റ്റ്
No comments:
Post a Comment