തൃപ്രയാര്‍ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന കനോലി കനാലിനെ ഏവര്‍ക്കുമറിയാം. കേരളത്തിലെ മനുഷ്യനിര്‍മ്മിതമായ ആദ്യത്തെ കനാലാണിത്. ഇതിനു ശേഷം ജലസേചനത്തിനായി ഒട്ടേറെ കനാലുകള്‍ നാട്ടിലങ്ങോളമിങ്ങോളം നിര്‍മ്മിക്കപ്പെട്ടെങ്കിലും യാത്രയ്ക്കും ചരക്കു ഗതാഗതത്തിനുമായി പണിത ഏക കനാലെന്ന പ്രൌഢി കനോലി കനാല്‍ നിലനിര്‍ത്തുന്നു.
മലബാര്‍ കലക്ടറായിരുന്ന കനോലി സായ്‌പ് മുന്‍ കൈ എടുത്താണ് കനാല്‍ പണി തീര്‍ത്തത്. വെള്ളക്കാരന്ടെ കച്ചവട കണ്ണായിരുന്നു കനാലിന്ടെ നിര്‍മാണത്തിന് പിന്നിലെ പ്രധാന കാരണം. സ്പെഷ്യല്‍ കമ്മീഷണറായിരുന്ന ഗ്രെമെ 1822-ല് തയ്യാറാക്കിയതാണ് പദ്ധതി. "എലത്തൂര്‍ പുഴയെ കല്ലായി പുഴയോടും, കായലുകളോടും , ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിക്കുന്ന ഒന്നുകൂടിയാണ് കനോലിത്തോടെന്ന് " - മലബാര്‍ മാന്വല്‍ രചയിതാവ് വില്ല്യം ലോഗന്‍ വ്യക്തമാക്കുന്നു. 1848-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വടകര, കല്ലായി, പൊന്നാനി, ധര്‍മടം, ചേറ്റുവ, കണ്ടശ്ശാംകടവ്, കൊച്ചി എന്നിങ്ങനെ വിവിധ വ്യാപാര മാര്‍ഗ്ഗങ്ങളെ സന്ധിപ്പിക്കുകയായിരുന്നു കനാലിന്ടെ പ്രധാന ദൌത്യം.
റോഡുകളോ പാലങ്ങളോ വികസിച്ചിട്ടില്ലാതിരുന്ന അക്കാലത്ത് ചരക്കുകള്‍ കൊണ്ടുപോകാനും, യാത്രക്കാര്‍ക്കും കനോലി കായലായിരുന്നു പ്രധാന മാര്‍ഗം. ആലപ്പുഴയിലേക്ക് കണ്ടശ്ശാംകടവില്‍ നിന്നും ചകിരി കയറ്റി അയച്ചിരുന്നു. കമ്പനി വള്ളങ്ങള്‍ എന്നു പേരുള്ള ചരക്കുവഞ്ചികള്‍ കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങള്‍ കയറ്റി പോയിരുന്നു. 30 വര്‍ഷം മുന്‍പ് വരെ കോട്ടപ്പുറം പൊന്നാനി ബോട്ട് സര്‍വ്വീസും ഉണ്ടായിരുന്നു.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലൂടെയാണ് കനോലി സായ്‌പ് നിര്‍മ്മിച്ച കനാല്‍ ഒഴുകുന്നതെങ്കിലും; ഇന്ന് പ്രധാനമായും കനോലി കനാല്‍ എന്നറിയപ്പെടുന്നത് തൃശൂര്‍ ജില്ലയിലെ ഭാഗങ്ങളാണ്. ഹൈദരാലിയും, ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷുകാരും, പോര്‍ച്ചുഗീസുകാരും പോരാട്ടങ്ങള്‍ നടത്തിയത് കനോലി കനാലിന്ടെ തീരങ്ങളിലാണ്. കൊച്ചിരാജാവും സാമൂതിരിയും കനാലിന്റെ തീരത്തെ ചേറ്റുവ കോട്ടയുടെ കൈവശാവകാശത്തിനു വേണ്ടി പൊരുതിയിരുന്നു.
കടപ്പാട് : മലയാള മനോരമ

No comments:
Post a Comment