NH-17 : കേരളത്തില്‍ കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് വഴി ഇടപ്പള്ളിയില്‍ വച്ച് NH- 47 നോട് ചേരുന്നു. കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ദേശീയ പാതയ്ക്ക് 1269 കി.മീ നീളമുണ്ട്.കേരളത്തില്‍ പാതയുടെ നീളം368 കി.മീ ആണ്.
NH- 47: പാലക്കാട്, തൃശൂര്‍,അങ്കമാലി, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴി തമിഴ്നാട് അതിര്‍ത്തിയിലേക്ക് കടക്കുന്നു. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും മാത്രമാണ് ഈ ദേശീയപാത പോകുന്നത്. മൊത്തം 640 കി.മീ നീളമുള്ള ഈ പാതയുടെ 416 കി.മീ ദൂരം കേരളത്തിലാണ്.
NH- 47A : കേരളത്തില്‍ തുടങ്ങി കേരളത്തില്‍ തന്നെ അവസാനിക്കുന്ന ഈ ദേശീയപാതയ്ക്ക് 6 കി.മീ നീളമേയുള്ളൂ. കൊച്ചിന്‍ ബൈപ്പാസ് വഴി വെല്ലിംഗ്ട്ടണ്‍ ദ്വീപിലെത്തുന്ന ഈ പാത അവിടെ എന്‍ .എച്ച്-47 നോട് സന്ധിക്കുന്നു.
NH- 49 : കൊച്ചി, എറണാകുളം, ദേവികുളം വഴി തമിഴ്നാട്ടില്‍ പ്രവേശിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും മാത്രമുള്ള ഈ പാതയുടെ ആകെ നീളം 440 കി.മീ ആണ്. ഇതില്‍ 150 കി.മീ ദൂരം കേരളത്തിലാണ്.
NH- 208 : കൊല്ലം, കൊട്ടാരക്കര, തെന്മല വഴി തമിഴ്നാട്ടില്‍ കടക്കുന്നു. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും മാത്രമുള്ള ഈ പാതയുടെ ആകെ നീളം 195 കി.മീ ആണ്. അതില്‍ 70 കി.മീ ദൂരം കേരളത്തിലൂടെയാണ്.
NH- 212 : കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കുന്നു. 250 കി.മീ നീളമുള്ള ഈ പാത കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമായി ഒതുങ്ങുന്നു. കേരളത്തിലൂടെ 90 കി.മീ ദൂരം കടന്നു പോകുന്നു.
NH- 213 : കേരളത്തില്‍ ആരംഭിച്ച് കേരളത്തില്‍ തന്നെ അവസാനിക്കുന്നു. പാലക്കാട് നിന്ന് തുടങ്ങി മണ്ണാര്‍ക്കാട്, മഞ്ചേരി വഴി കോഴിക്കോട് അവസാനിക്കുന്ന പാതയുടെ ആകെ നീളം 130 കിലോമീറ്ററാണ്.
NH- 220 : കൊല്ലത്തുനിന്ന് തുടങ്ങി കൊട്ടാരക്കര, അടൂര്‍, കോട്ടയം വഴി തമിഴ്നാട്ടിലെ തേനിയില്‍ അവസാനിക്കുന്നു. ഈ പാതയുടെ ആകെ നീളം 265 കി.മീ ആണ്. ഇതില്‍ 210 കി.മീ ദൂരം കേരളത്തിലൂടെ കടന്നു പോകുന്നു.
അറിയാമോ...?
1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത NH-7 ആണ്. ഈ ദേശീയപാതയുടെ ആകെ നീളം 2369 കി.മീ ആണ്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് തുടങ്ങി തമിഴ്നാട്ടില്‍ കന്യാകുമാരിക്കടുത്തായി NH-7 അവസാനിക്കുന്നു. ഉത്തര്‍പ്രദേശ് (128 കി.മീ), മധ്യപ്രദേശ് (504 കി.മീ), മഹാരാഷ്ട്ര (232 കി.മീ), ആന്ധ്രാപ്രദേശ് (753), കര്‍ണ്ണാടക( 125 കി.മീ), തമിഴ്നാട് (627 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.
2. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത NH-47A ആണ്. ഇതിന് 6 കി.മീ നീളമേയുള്ളൂ. കേരളത്തില്‍ കൊച്ചിന്‍ ബൈപ്പാസ് വഴി വെല്ലിംഗ്ട്ടണ്‍ ദ്വീപില്‍ അവസാനിക്കുന്നു.
No comments:
Post a Comment