
സുപ്രീം കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസായി എസ്.എച്ച്.കപാഡിയ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ , ഭാര്യ നിര്‍മ്മല മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2012 സെപ്റ്റംബര്‍ 29-വരെ ജസ്റ്റീസ് കപാഡിയ ചീഫ് ജസ്റ്റീസായിരിക്കും.
No comments:
Post a Comment