ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

27 January, 2010

ഗാന്ധിവധം- F I R



2010 ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികമാണ്. സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്ന മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍, ആ കൊലപാതകത്തിന്റെ F I R തയ്യാറാക്കിയത് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലായിരുന്നു. നന്ദലാല്‍ മേത്തയെന്ന ദൃക്‌സാക്ഷി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഉറുദുവില്‍ തയ്യാറാക്കിയ F I R-ന്റെ മലയാളരൂപം ഇതാ....
ഇന്ത്യയുടെ ഹൃദയരക്തം വീണ നാള്‍
മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്. 1948-ലെ അറുപത്തിയെട്ടാം നമ്പര്‍ എഫ്.ഐ.ആര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. (മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന്റെ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതും തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്.)

കൊണാട്ട്
സര്‍ക്കസിലെ ലാലാ സര്‍ജു പ്രസാദ് ബില്‍ഡിംഗില്‍ എം.ബ്ലോക്കില്‍ താമസക്കാരനായ നന്ദ് ലാല്‍ മേത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302 അനുസരിച്ചാണ് എഫ്.ഐ.ആര്‍ എഴുതിയിരിക്കുന്നത്.
“ഇന്ന് വൈകീട്ട് അഞ്ചു മണിയ്ക്ക് ഏകദേശം 10 മിനിട്ട് മുന്‍പ് മുതല്‍ ഞാന്‍ ബിര്‍ളാ ഹൌസില്‍ ഉണ്ടായിരുന്നു. ഈ സമയം മഹാത്മാഗാന്ധി ബിര്‍ളാ ഹൌസിലെ തന്റെ മുറിയില്‍ നിന്നിറങ്ങി പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് നടന്നു. ആഭ ഗാന്ധിയും സഹോദരി മനു ഗാന്ധിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും തോളില്‍ കൈയിട്ടാണ് നടന്നു നീങ്ങിയത്. രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ നരേന്ദ്ര പ്ലേസിലുള്ള ഒന്നാം നമ്പര്‍ വീട്ടിലെ താമസക്കാരനും വെള്ളി വ്യാപാരിയുമായ ലാലാ ബ്രിജ് കിഷനും ഡല്‍ഹിയിലെ തിമാര്‍പൂരില്‍ താമസക്കാരനായ സര്‍ദാര്‍ ഗുര്‍ബച്ചന്‍ സിംഗും എനിക്കൊപ്പം വന്നിരുന്നു. ബിര്‍ളാ ഹൌസില്‍ തന്നെയുള്ള സ്ത്രീകളും രണ്ട് മൂന്ന് ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. പൂന്തോട്ടം കടന്ന മഹാത്മാ പ്രാര്‍ത്ഥനാ സ്ഥലത്തേക്കുള്ള കോണ്‍ക്രീറ്റ് പടികള്‍ കയറി. ഇരുവശങ്ങളിലായി ജനങ്ങള്‍ കൂടി നിന്നിരുന്നു. മഹാത്മായ്ക്ക് കടന്നു പോകാനായി ഇരുഭാഗത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ ഏകദേശം മൂന്നടി സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. പതിവു രീതിയനുസരിച്ച് മഹാത്മാ ജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്തു. പടി കയറിയ അദ്ദേഹം ആറോ ഏഴോ ചുവടുകള്‍ വച്ചു കാണും. ഒരാള്‍ മഹാത്മായ്ക്ക് അടുത്തേയ്ക്ക് വന്നു. പൂന സ്വദേശിയായ നാഥൂറാം വിനായക് ഗോഡ്സെ എന്നാണ് അയ്യാളുടെ പേരെന്ന് പിന്നീട് അറിഞ്ഞു. രണ്ടു മൂന്ന് അടി അടുത്തേയ്ക്ക് നീങ്ങി മഹാത്മായ്ക്ക് നേരെ പിസ്റ്റളില്‍ നിന്ന് മൂന്നു വെടിയുതിര്‍ത്തു. വെടിയേറ്റ മഹാത്മായുടെ വയറില്‍ നിന്നും നെഞ്ചില്‍ നിന്നും രക്തം പ്രവഹിക്കാന്‍ തുടങ്ങി. “റാം.. റാം..” എന്നുച്ചരിച്ചു കൊണ്ട് മഹാത്മജി പിന്നിലേയ്ക്ക് വീണു. അക്രമിയെ ആയുധത്തോടു കൂടി അവിടെ വച്ചു തന്നെ പിടികൂടി. അബോധാവസ്ഥയിലായ മഹാത്മയെ ബിര്‍ളാ ഹൌസിലെ താമസസ്ഥലത്തിലേയ്ക്ക് കൊണ്ടു പോയി. അദ്ദേഹം മരിച്ച ഉടന്‍ തന്നെ അക്രമിയെ പോലീസ് കൊണ്ടു പോയി.”
ഒപ്പ്
എന്‍ .എല്‍.മേത്ത (30-1-1948)
ഗാന്ധിസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍..!!
കടപ്പാട് : കേരളകൌമുദി

25 January, 2010

റിപ്പബ്ലിക്ക് ദിന പ്രശ്നോത്തരി

1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കായി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാക്കി സംയോജിപ്പിക്കുന്ന ഫെഡറേഷന്‍ സമ്പ്രദായത്തിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

എന്താണ് റിപ്പബ്ലിക്ക്?
‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്‘ എന്ന് വിളിക്കുന്ന്ത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍.

ഭരണഘടന:-
ഒരു രാജ്യത്തെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി ഒരു പൌരന്‍ എന്ന നിലയിലുള്ള മൌലികാവകാശങ്ങള്‍, പൌരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വചിക്കുന്ന അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന.

വലുതും, വലുതായിക്കൊണ്ടിരിക്കുന്നതും:-
ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും, 395 വകുപ്പുകളും, 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടേയോ, ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകര്‍ച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. പലപ്പോഴായി 94 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഭരണഘടനാ ക്വിസ് :-
1. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി : ഡോ: ബി.ആര്‍ .അംബേദ്കര്‍
2. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് : 1950 ജനുവരി-26
3. ഇന്ത്യയിലെ വോട്ടിംഗ് പ്രായം : 18 വയസ്സ്
4. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം : 35 വയസ്സ്
5. പാര്‍ലമെന്റ് അംഗമാകാന്‍ വേണ്ട പ്രായം : 25 വയസ്സ്
6. രാജ്യസഭാംഗമാകാന്‍ വേണ്ട പ്രായം : 30 വയസ്സ്
7. രാഷ്ട്രപതിയുടെ കാലാവധി : 5 വര്‍ഷം
8. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം : 395
9. ഇന്ത്യ റിപ്പബ്ലിക്കായത് : 1950 ജനുവരി-26
10. രാജ്യസഭയുടെ അധ്യക്ഷന്‍ : ഉപരാഷ്ട്രപതി
11. ലോകസഭയുടെ പരമാവധി അംഗസംഖ്യ : 545
12. ലോകസഭാംഗത്തിന്റെ കാലാവധി : 5 വര്‍ഷം
13. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ : 250
14. രാജ്യസഭാംഗത്തിന്റെ കാലാവധി : 6 വര്‍ഷം
15. ഇന്ത്യന്‍ സേനയുടെ സര്‍വ്വസൈന്യാധിപന്‍ : രാഷ്ട്രപതി
16. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് : 370
17. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം : ജമ്മു കാശ്മീര്‍
18. സുപ്രീം കോടതി ജഡ്ജിയുടെ ഉയര്‍ന്ന പ്രായപരിധി : 65 വയസ്സ്
19. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൌലികാവകാശങ്ങള്‍ : 6
20. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു : ഡോ:രാജേന്ദ്രപ്രസാദ്
21. പ്രധാനമന്ത്രിയെ നിയമിക്കുന്നത് : രാഷ്ട്രപതി
22. സംസ്ഥാനഗവര്‍ണര്‍മാരെ നിയമിക്കുന്നത് : രാഷ്ട്രപതി
കടപ്പാട് : ദേശാഭിമാനി

24 January, 2010

വൈദ്യുതിച്ചിലവ് എങ്ങനെ കുറയ്ക്കാം...?

മനുഷ്യനിര്‍മ്മിതമായ പ്രധാന വിഭവമാണല്ലോ വൈദ്യുതി.വൈദ്യുതിയില്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല.നമ്മുടെ വൈദ്യുതി ഉല്പാദനവും ഉപയോഗവും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ നാം വളരെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ഉപയോഗം എങ്ങിനെ കുറയ്ക്കാം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്താണ് ലോഡ്ഷെഡിംഗ് ?
സന്ധ്യയാകുന്നതോടുകൂടിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. കേരളത്തിലെ വൈദ്യുതി ശൃംഖലയ്ക്ക് ഇത്രയധികം വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ഇടവിട്ട് ഇടവിട്ട് കുറേ ഉപഭോക്താക്കളെ വൈദ്യുതി നല്‍കാതെ മാറ്റി നിര്‍ത്തുന്നു. വൈദ്യുതി ശൃംഖലയുടെ ലോഡ് കുറയ്ക്കാന്‍ വേണ്ടി ഇങ്ങനെ ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നതിനെയാണ് ലോഡ്ഷെഡിംഗ് എന്ന് പറയുന്നത്.

ലോഡ്ഷെഡിംഗ്
ഒഴിവാക്കാനാകുമോ?
ജനങ്ങള്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ തീര്‍ച്ചയായും ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ കഴിയും.വൈകുന്നേരമായിക്കഴിഞ്ഞാല്‍ വൈദ്യുതി ഉപയോഗം കഴിയുന്നതും കുറയ്ക്കുക. ഒരു വീട്ടില്‍ ഒരു ബള്‍ബു വീതം അണച്ചാല്‍ തന്നെ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. അങ്ങനെ ഇനിയുള്ള കാലം ലോഡ്ഷെഡിംഗ് ഒഴിവാക്കാനും കഴിയും.

വൈദ്യുതി ലാഭിക്കാന്‍ വീട്ടില്‍ ചെയ്യേണ്ടത്:-
1.പ്രകൃതിദത്തമായ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുക.
2. വൈദ്യുത ഉപകരണങ്ങള്‍ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.
3. ബള്‍ബുകള്‍ക്ക് പകരം കോംപാക്ട് ഫ്ലൂറസന്റ് വിളക്കുകള്‍ (സി.എഫ്.എല്‍ ) ഉപയോഗിക്കുക.
4. ഫാനുകള്‍ക്ക് ഇലക്ട്രോണിക് റഗുലേറ്റര്‍ ഉപയോഗിക്കുക.
5. പാചകത്തിനും, വെള്ളം ചൂടാക്കുന്നതിനും വൈദ്യുതി ഉപയോഗിക്കാതിരിക്കുക.
6. അധികം വൈദ്യുതി ആവശ്യമുള്ള സമയത്ത് (വൈകീട്ട് 6 മുതല്‍ 10 വരെ) ശക്തി കൂടിയ വൈദ്യുതി ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
7. വൈദ്യുതി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും തുടച്ച് വൃത്തിയായി ഉപയോഗിക്കുക.
8. ഒരാഴ്ചക്കാവശ്യമായ വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക.
9. പാചകത്തിന് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുക.
10. ഇസ്തിരിയിടാന്‍ കരിപ്പെട്ടി ഉപയോഗിക്കുക.
11. ഗുണമേന്മയും ഊര്‍ജ്ജക്ഷമതയുമുള്ള വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുക.
12. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാതിരിക്കുക.

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
അവലംബം : എസ്.എസ്.എ. പുറത്തിറക്കിയ ‘തെളിമ’ കൈപുസ്തകം

23 January, 2010

റിപ്പബ്ലിക് ദിന വിശേഷങ്ങളിലൂടെ...


സ്കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ പറ്റുന്ന രണ്ടു ദിവസങ്ങള്‍ ഏതൊക്കെയാണ്? ഒന്ന് സ്വാതന്ത്ര്യദിനമായ ആഗ്സ്റ്റ്-15. രണ്ട് റിപ്പബ്ലിക് ദിനമായ ജനുവരി-26. വരുന്ന ചൊവ്വാഴ്ച ഇന്ത്യയുടെ അറുപതാമത് റിപ്പബ്ലിക് ദിനമാണ്. സ്വാതന്ത്ര്യദിനത്തേക്കാള്‍ പ്രാധാന്യം റിപ്പബ്ലിക് ദിനത്തിന് ലഭിക്കുന്നുണ്ട്. എന്താണ് റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകത? നമ്മുക്ക് പരിശോധിക്കാം.

1950 ജനുവരി-26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ സ്മരണ പുതുക്കാനാണ് എല്ല്ലാ വര്‍ഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അന്നാണ് ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. അപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നും, ആഗസ്റ്റ്-15 ന് അല്ലേ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്. ശരിയാണ്,ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആഗസ്റ്റ്-15 നാണ്. എന്നാല്‍ അന്ന് നമുക്ക് സ്വന്തമായ ഭരണഘടനയില്ലായിരുന്നു. 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് പരിഷ്കരിച്ചു കൊണ്ടാണ് അന്ന് ഭരണം നടന്നത്. സ്വാതന്ത്ര്യവും, പരമാധികാരവും ജനങ്ങളിലേക്കെത്താന്‍ നമുക്ക് സ്വന്തമായ ഭരണഘടന വേണമെന്ന് ഭരണകര്‍ത്താക്കള്‍ക്ക് മനസ്സിലായി. അങ്ങനെയാണ് 1947 ആഗ്സ്റ്റ് 29-ന് ഭരണഘടന തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. ഡോ:ബി.ആര്‍.അംബേദ്കര്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ .

ഭരണഘടനയുടെ ഒരു കരട് രൂപം 1947 നവംബര്‍ 4-ന് കമ്മിറ്റി അന്നത്തെ constituent അസംബ്ലിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു.ഒടുവില്‍ കരടു രൂപത്തില്‍ നിന്നും ചില മാറ്റങ്ങളോടെ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് അസംബ്ലി അംഗീകരിച്ചത്. 1950 ജനുവരി 24-നായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷം , അതായത് ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നു. ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടു. അങ്ങനെ 1950 ജനുവരി 26-ന് ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രപദവിയിലേക്ക് വന്നു. അതായത് ഒരു റിപ്പബ്ലിക് രാജ്യമായി മാറി. ജനങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഭരണത്തലവന്മാരാല്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ഭരണം നടത്തുന്ന രാജ്യമെന്നര്‍ത്ഥം. ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ടാണ് എല്ലാ കൊല്ലവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം വിപുലമായി നാം ആഘോഷിക്കുന്നത്.
ഏവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍..!!
കടപ്പാട് : കേരള കൌമുദി

11 January, 2010

വിളകളും ജന്മദേശവും

*വിളകള്‍*......*ജന്മദേശം*

1. പറങ്കിമാവ് : പോര്‍ച്ചുഗല്‍
2. ചീനമുളക് : ചൈന
3. ശീമക്കൊന്ന : ബ്രിട്ടണ്‍
4. തേയില : ചൈന
5. റബ്ബര്‍ : ബ്രസീല്‍
6. ഗോതമ്പ് : പശ്ചിമേഷ്യ
7. മരച്ചീനി : ബ്രസീല്‍
8. വറ്റല്‍മുളക് : മെക്സിക്കോ
9. പപ്പായ : അമേരിക്ക
10. അത്തി : പാലസ്തീന്‍
11. ആകാശവെള്ളരി : തെക്കേ അമേരിക്ക
12. ഉരുളക്കിഴങ്ങ് : പെറു
13. കൊക്കോ : അമേരിക്ക
14. ജീരകം : ഈജിപ്റ്റ്
15. വാനില : മെക്സിക്കോ
16. വെണ്ട : ആഫ്രിക്ക
17. വാളന്‍ പുളി : ആഫ്രിക്ക
18. പച്ചമുളക് : പോര്‍ച്ചുഗല്‍
19. മുന്തിരി : കോക്കസ് (റഷ്യ)
20. ഗിനിപ്പുല്ല് : ആഫ്രിക്ക
21. സര്‍വ്വസുഗന്ധി : തെക്കേ അമേരിക്ക
22. ചോളം : പെറു
23. കുരുമുളക് : കേരളം(ഇന്ത്യ)
24. കരിമ്പ് : ഇന്ത്യ
25. കാപ്പി : യമന്‍

10 January, 2010

പ്രശസ്തരുടെ ആത്മകഥകള്‍

*ആത്മകഥകള്‍ *------ * രചയിതാക്കള്‍*
1. ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള
2. തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
3. ജീവിതസമരം : സി.കേശവന്‍
4. ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി
5. സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍
6. ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍
7. അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍
8. ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍
9. കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട്
10. കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി
11. ജീവിതപ്പാത : ചെറുകാട്
12. ഞാന്‍ : എന്‍ .എന്‍ . പിള്ള
13. എതിര്‍പ്പ് : കേശവദേവ്
14. ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ്
15. കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍
16. ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍
17. തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍
18. ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി
19. ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍
20. എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി
21. എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍
22. എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍
23. എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു
24. എന്റെ ജീവിതകഥ : എ.കെ.ഗോപാലന്‍
25. കവിയുടെ കാല്‍പ്പാടുകള്‍ : പി.കുഞ്ഞിരാമന്‍ നായര്‍
26. ആത്മകഥയ്ക്ക് ഒരാമുഖം : ലളിതാംബിക അന്തര്‍ജ്ജനം
27. കാവ്യലോക സ്മരണകള്‍ : വൈലോപ്പിള്ളി ശ്രീധരമേനോന്‍
28. പ്രമാണം : പല്ലാവൂര്‍ അപ്പുമാരാര്‍
29. സോപാനം : ഞരളത്ത് രാമപ്പൊതുവാള്‍
30. എന്റെ കുതിപ്പും കിതപ്പും : ഫാ:വടക്കന്‍
31. ആത്മരേഖ : വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
32. അരങ്ങും അണിയറയും : കലാമണ്ഡലം കൃഷ്ണന്‍ നായര്‍
33. അനുഭവങ്ങളുടെ സംഗീതം : പവനന്‍
34. അനുഭവങ്ങള്‍ അഭിമതങ്ങള്‍ : എന്‍ .കൃഷ്ണപ്പിള്ള
35. ഉദ്യോഗപര്‍വ്വം : തോട്ടം രാജശേഖരന്‍

02 January, 2010

മനുഷ്യശരീരം (ക്വിസ്)

1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
2. ഏറ്റവും വലിയ അസ്ഥി : തുടയെല്ല് (Femur)
3. ഏറ്റവും ചെറിയ അസ്ഥി : സ്റ്റേപിസ് (Stepes)
4. ഏറ്റവും ഉറപ്പുള്ള അസ്ഥി : താടിയെല്ല്
5. തലയോട്ടിയിലെ അസ്ഥികള്‍ : 22
6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
13. ഏറ്റവും കടുപ്പമേറിയ ഭാഗം : പല്ലിലെ ഇനാമല്‍ (Enamel)
14. ഏറ്റവും വലിയ അവയവം : ത്വക്ക് (Skin)
15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ : പുരുഷബീജങ്ങള്‍
25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി : തൈമസ്
27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം : ഓക്സിജന്‍
29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് : ശ്വാസകോശം
31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം : 46
33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം : പെരികാര്‍ഡിയം
35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് : അസ്ഥിമജ്ജയില്‍
36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, O
40. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് : മസ്തിഷ്കം
43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് : ഹൈഡ്രോക്ലോറിക് ആസിഡ്
44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം : കരള്‍
49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ : വന്‍ കുടലില്‍
51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ : മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ : നിതംബപേശികള്‍
55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി : ഗര്‍ഭാശയ പേശി
56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി : തുടയിലെ പേശി
57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ : ഇന്‍സുലിന്‍
58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ : ഗ്ലൂക്കഗോണ്‍
59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ : കോറോണറി ആര്‍ട്ടറികള്‍
62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ : കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ : 120/180 മി.മി.മെര്‍ക്കുറി
71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി : ഏകദേശം 1 ലിറ്റര്‍
74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ : പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
79. രക്തത്തിലെ ദ്രാവകം : പ്ലാസ്മ
80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)

01 January, 2010

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം (ക്വിസ്)

1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകൃതമായതെന്ന്? എ.ഡി.1600-ല്‍
2. ഇംഗ്ലീഷുകാര്‍ മദ്രാസില്‍ പണികഴിപ്പിച്ച കോട്ട? സെയിന്റ് ജോര്‍ജ് കോട്ട
3. ഇന്ത്യയില്‍ ഇംഗ്ലീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം? പ്ലാസി യുദ്ധം (സിറാജ്-ഉദ്-ദൌളയും ഇംഗ്ലീഷുകാരും തമ്മില്‍)
4. ഇംഗ്ലീഷ് സാമ്രാജ്യശക്തി സുസ്ഥിരമാക്കാന്‍ സഹായിച്ച യുദ്ധം? ബക്സാര്‍ യുദ്ധം (മിര്‍കാസിമിന്റെ സംയുക്ത സൈന്യവും ഇംഗ്ലീഷുകാരും തമ്മില്‍)
5. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകന്‍ ? റോബര്‍ട്ട് ക്ലൈവ്
6. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി? കാനിംഗ് പ്രഭു
7. ബംഗാളില്‍ ദ്വിഭരണ സമ്പ്രദായം ആവിഷ്കരിച്ചത്? റോബര്‍ട്ട് ക്ലൈവ്
8. ഇന്ത്യയില്‍ ഉരിത്തിരിഞ്ഞു വന്ന നീതി ന്യായ വ്യവസ്ഥയുടെ അടിത്തറ പാകിയ ഇംഗ്ലീഷ് ഭരണാധികാരി? വാറന്‍ ഹേസ്റ്റിംഗ്സ്
9. റഗുലേറ്റിങ്ങ് ആക്ട് പാസാക്കപ്പെട്ടതെപ്പോള്‍? 1773-ല്‍ വാറന്‍ ഹേസ്റ്റിങ്ങിന്റെ കാലത്ത്
10. ‘ബാങ്ക് ഓഫ് കല്‍ക്കട്ട‘ സ്ഥാപിച്ചതാര്? വാറന്‍ ഹേസ്റ്റിംഗ്സ്
11. പെര്‍മനെന്റ് റവന്യൂ സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയതാര്? കോണ്‍ വാലീസ് പ്രഭു
12. ഫോര്‍വേര്‍ഡ് നയം ഏര്‍പ്പെടുത്താന്‍ ശ്രമിച്ച ഇംഗ്ലീഷ് ഭരണാധികാരി? വെല്ലസ്ലി പ്രഭു
13. സബ്സിഡിയറി വ്യവസ്ഥ ഏര്‍പ്പെടുത്തിയതാര്? വെല്ലസ്ലി പ്രഭു
14. റയറ്റ്വാരി സമ്പ്രദായം നടപ്പാക്കിയ മദ്രാസ് ഗവര്‍ണര്‍ ? സര്‍ തോമസ് റോ
15. സതി നിര്‍ത്തല്‍ ചെയ്ത ഇംഗ്ലീഷ് ഭരണാധികാരി? വില്ല്യം ബെന്റിക്ക് പ്രഭു
16. ദത്താവകാശ നിരോധന നിയമം ആവിഷ്കരിച്ചതാര് ? ഡല്‍ഹൌസി പ്രഭു
17. ഇന്ത്യയില്‍ റയില്‍ ഗതാഗതം ആരംഭിച്ചതാര് ? ഡല്‍ഹൌസി പ്രഭു
18. ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പുകള്‍ പുറപ്പെടുവിച്ചതാര്? ഡല്‍ഹൌസി പ്രഭു
19. ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ബ്രിട്ടീഷ് ഭരണാധികാരി? ഡല്‍ഹൌസി പ്രഭു
20. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാരന്‍ ? സര്‍ ജോണ്‍ നിക്കോള്‍സണ്‍
21. ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് നടത്തിയ ഇംഗ്ലീഷ് ഭരണാധികാരി? മേയോ പ്രഭു
22. ബംഗാള്‍ വിഭജനം നടത്തിയതാര്? കഴ്സണ്‍ പ്രഭു
23. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ ഇന്ത്യയിലെ വൈസ്രോയി? മൌണ്ട് ബാറ്റന്‍ പ്രഭു
24. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടനിലെ പ്രധാന മന്ത്രി? ക്ലമന്റ് അറ്റ്ലി
25. “കോണ്‍ഗ്രസിന് എന്റെ എല്ലാ ശുഭാശംസകളും നേരുന്നു”- കോണ്‍ഗ്രസിന്റെ രൂപീകരണത്തിന് ശുഭാശംസകള്‍ നേര്‍ന്ന വൈസ്രോയി? ഡഫറിന്‍ പ്രഭു
26. മരിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായാണ് ഞാനെത്തിയത്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര്? കഴ്സണ്‍ പ്രഭു