ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

21 November, 2010

ഏഷ്യന്‍‌ ഗെയിംസ് -2010


ഏഷ്യയുടെ സ്വന്തം ഒളിമ്പിക്സ്..!! അതാണ് ഏഷ്യന്‍ ഗെയിംസ്. എന്നാല്‍ ഒളിമ്പിക്സിലുള്ളതിനേക്കാള്‍‌ കായിക ഇനങ്ങളും മത്സരങ്ങളും ഇന്ന് ഏഷ്യാഡിലുണ്ട്. ഏഷ്യാവന്‍‌കരയിലെ രാജ്യങ്ങളുടെ സൌഹാര്‍ദ്ദത്തിനും കൂട്ടായ്മയ്ക്കും വേദിയാകാന്‍ ഏഷ്യന്‍ ഗെയിംസല്ലാതെ മറ്റൊന്നില്ല. നാലു വര്‍ഷം കൂടുമ്പോഴാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയിലെ
ഗ്വാങ്ഷു നഗരത്തില്‍ കൊടിയേറി. ഏഷ്യന്‍ രാജ്യങ്ങളുടെ കായികോത്സവമായ ഏഷ്യാഡിന്റെ വിശേഷങ്ങളിലൂടെ....

ഏഷ്യന്‍ ഗെയിംസിന്റെ പിറവി
രണ്ടാം ലോകയുദ്ധത്തിനു ശേഷം നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടന്റേയും പോര്‍ച്ചുഗലിന്റേയും മറ്റും കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടതിനെ പറ്റി ചര്‍ച്ചകള്‍ തുടങ്ങി. ഈ അവസരത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി പ്രതിനിധി ഗുരുദത്ത് സോധിയാണ് ഏഷ്യന്‍ ഗെയിംസ് എന്ന ആശയം മുന്നോട്ട് വെച്ചത്. മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യവും കായിക മികവും മെച്ചപ്പെടുത്താന്‍ ഇത് ഉതകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുടര്‍ ചര്‍ച്ചകളുടെ ഫമമായി 1949 ഫെബ്രുവരി 13-ന് ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ രൂപം കൊണ്ടു.

ആദ്യ ഗെയിംസ് നമ്മുടെ മണ്ണില്‍
ആദ്യ ഏഷ്യന്‍ ഗെയിംസ് നടത്തിപ്പിന് ഭാഗ്യം ലഭിച്ചത് നമ്മുടെ രാജ്യത്തിനാണ്. 1950-ല്‍ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ മേള നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മത്സര ഒരുക്കങ്ങളിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം 1951-ലാണ് ആദ്യ ഏഷ്യാഡ് നടന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്തു. ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയമായിരുന്നു മത്സരവേദി. 24 സ്വര്‍ണ മെഡലുകളുമായി ജപ്പാനാണ് ചാമ്പ്യന്‍ പട്ടമണിഞ്ഞത്. രണ്ടാം സ്ഥാനം 15 സ്വര്‍ണം നേടിയ ഇന്ത്യക്കായിരുന്നു. 8 സ്വര്‍ണവുമായി ഇറാന്‍ മൂന്നാം സ്ഥാനത്തെത്തി.

1982- ലെ ഏഷ്യന്‍ ഗെയിംസ് ഭാഗ്യചിഹ്നം ഏഷ്യാഡ് അപ്പു

ഏഷ്യാഡ് അപ്പു
30 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ ഏഷ്യാഡിന് വീണ്ടും ആതിഥ്യമരുളിയത്. 1982-ല്‍ നടന്ന ഒമ്പതാം ഏഷ്യന്‍ ഗെയിംസ് വീണ്ടും ഡെല്‍ഹിയില്‍ അരങ്ങേറി. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയമായിരുന്നു പ്രധാന മത്സരവേദി. 33 രാജ്യങ്ങള്‍ പങ്കെടുത്തു. 61 സ്വര്‍ണവുമായി ചൈന ചാമ്പ്യന്മാരായപ്പോള്‍ ജപ്പാന്‍ രണ്ടാം സ്ഥാനക്കാരായി. ദക്ഷിണ കൊറിയ മൂന്നാം സ്ഥാനം നേടി.

മേളയുടെ ആകര്‍ഷണമായിരുന്നു ഭാഗ്യചിഹ്നമായ അപ്പു എന്നകുട്ടിയാന. ഗുരുവായൂര്‍ ആനക്കോട്ടയിലെ കുട്ടിനാരായണനെന്ന കുട്ടിക്കൊമ്പനാണ് അപ്പുവായി കായിക പ്രേമികളുടെയാകെ ഓമനയായി മാറിയത്.

ഗ്വാങ്ഷുവിലെ അഞ്ച് ആടുകള്‍
പണ്ടൊരിക്കല്‍ ഗ്വാങ്ഷുവിലെ കൃഷിയിടങ്ങള്‍ വറ്റി വരണ്ടു. ഒന്നും വളരാതായപ്പോള്‍ ഗ്വാങ്ഷു ആകെ വറുതിയിലായി. ജനങ്ങള്‍ ദൈവത്തെ വിളിച്ച് കരഞ്ഞു. അപ്പോഴതാ വായില്‍ ധാന്യക്കതിരുമായി സ്വര്‍ഗത്തില്‍ നിന്ന് 5 ദേവതമാര്‍ ഇറങ്ങി വരുന്നു. ആടുകളുടെ പുറത്തേറിയാണ് അവര്‍ വന്നത്. ഇനി വറുതി മാറുമെന്ന് അനുഗ്രഹിച്ച് അവര്‍ മടങ്ങിയപ്പോള്‍ ആടുകളെ കൂടെ കൊണ്ടുപോയില്ല. അവ കല്ലുകളായി മാറി. പിന്നീട് ഓരോ വര്‍ഷവും ഗ്വാങ്ഷുവിലുള്ളവര്‍ക്ക് കൊയ്ത്തുത്സവം തന്നെയായിരുന്നു.

2010- ലെ ഏഷ്യന്‍ ഗെയിംസ് ഭാഗ്യചിഹ്നം ലെ യാങ്ങ് യാങ്ങ്

ഈ ആടുകളും ഗ്വാങ്ഷു ഗെയിംസുമായി എന്താണ് ബന്ധം എന്നല്ലേ..? ഈ ഏഷ്യാഡിന്റെ ഭാഗ്യചിഹ്നമാണ് ഈ ആടുകള്‍. അ സിയാങ്ങ്, അ ഹെ, അ റു, അ യി, ലെ യാങ്ങ് യാങ്ങ് എന്നിങ്ങനെയാണ് പേരുകള്‍. തലവനായ ലെ യാങ്ങ് യാങ്ങിന്റെ പേരാണ് ഭാഗ്യചിഹ്നത്തിന്. മേളക്കെത്തുന്നവരെ വരവേല്‍ക്കുന്നത് ഈ ചുണക്കുട്ടന്മാരാണ്. ഗ്വാങ്ങ്ഷു ജനതയ്ക്ക് സൌന്ദര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം കൂടിയാണ് ആടുകള്‍‌.


കടപ്പാട് : മാതൃഭൂമി / ഗൂഗിള്‍

10 November, 2010

എഴുത്തച്ഛന്‍ പുരസ്കാര ജേതാക്കള്‍‌.....

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കുന്ന സമഗ്ര സംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എഴുത്തച്ഛന്‍ പുരസ്കാരം. 1993 മുതലാണ് ഇത് നല്‍കിത്തുടങ്ങിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് എല്ലാ വര്‍ഷവും നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. ഇതുവരെയുള്ള പുരസ്കാര ജേതാക്കള്‍ ......


03 November, 2010

ജനഹിതം - 2010



വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

01 November, 2010

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍‌

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, തളിക്കുളം, നാട്ടിക, വലപ്പാട് എന്നിവയാണ്.


ഇവര്‍ സാരഥികള്‍ ......

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ :-
1.സുചിത്ര രാധാകൃഷ്ണന്‍‌ , 2. ഐ.കെ.വിഷ്ണുദാസ്, 3. രമാദേവി, 4. മിനി മുരളീധരന്‍‌
5.കെ.വി.സുകുമാരന്‍‌ , 6. കെ.ദിലീപ്കുമാര്‍‌ , 7. ഷൈലജ ബാബു , 8. ശശികല ശ്രീവത്സന്‍‌
9.സി.കെ.കുട്ടന്‍ , 10. സാജു ഹരിദാസ്, 11. മുനീര്‍‌ ഇടശ്ശേരി, 12. ഇ.ബി.ഉണ്ണികൃഷ്ണന്‍‌ , 13. ഷൈജ
കടപ്പാട് : മാതൃഭൂമി

31 October, 2010

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍


ഇവര്‍ സാരഥികള്‍‌ .....


വലുതായി കാണാന്‍‌ ചിത്രത്തില്‍‌ ക്ലിക്ക് ചെയ്യുക
ഇവര്‍ പ്രതിനിധികള്‍ .....

1.സുഗന്ധിനി, 2.എ.ടി.ബഷീറലി, 3.ഗില്‍‌സ തിലകന്‍

4. കെ.എസ്.ധനേഷ്, 5.ജുബൈരിയ മനാഫ്, 6.സുബൈദ മുഹമ്മദ്

7. കെ.എന്‍‌ .വിമല, 8. പി.എസ്. സുരത്ത് കുമാര്‍‌, 9.ലീന രാമനാഥന്‍‌

10. സി.ബി.സുനില്‍‌ കുമാര്‍‌, 11. ആര്‍‌.എം.താരിഖ്, 12.കെ.കെ.അനില്‍കുമാര്‍‌

13. ബിന്ദു ചന്ദ്രന്‍‌ ,14.രജനി കൃഷ്ണാനന്ദന്‍‌ , 15.ശാന്തി ഭാസി

16. എന്‍‌ .എസ്. മനോജ്,17. സുബൈദ നൌഷാദ്, 18. കെ.എം.അബ്ദുള്ള

കടപ്പാട് : മാതൃഭൂമി

30 October, 2010

തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍



വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
കടപ്പാട് : കേരളകൌമുദി

01 October, 2010

കോമണ്‍‌വെല്‍ത്ത് ഗെയിംസ് - 2010

കോമണ്‍‌വെല്‍ത്ത് ഓഫ് നേഷന്‍സിന്ടെ ചിഹ്നം





എന്താണ് കോമണ്‍‌വെല്‍ത്ത്..?
ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കോളനിരാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമണ്‍‌വെല്‍ത്ത്. ഭൂരിപക്ഷം രാജ്യങ്ങളും ഇപ്പോള്‍ സ്വതന്ത്രരായി. ഇന്ത്യ ഉള്‍പ്പെടെ 71 രാജ്യങ്ങളാണ് കോമണ്‍‌വെല്‍ത്ത് കുടുംബത്തിലുള്ളത്. ആറ് വന്‍‌കരയിലും പെടുന്ന ഈ രാജ്യങ്ങളില്‍ ലോകജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം (ഏകദേശം 210 കോടി ) ജനങ്ങള്‍ അധിവസിക്കുന്നു.


ആദ്യ ഗെയിംസ്
കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് 1891-ല്‍ റവറന്റ് ആസ്‌ലെ കൂപ്പര്‍ എന്ന ഇംഗ്ലീഷുകാരനാണ്. 1911-ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണത്തിന്റെ ഭാഗമായിട്ടാണ് ആദ്യ ഗെയിംസ് നടന്നത്. ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളായിരുന്നു പങ്കാളികള്‍. ബോക്സിംഗ്, നീന്തല്‍, അത്‌ലറ്റികസ് ഇനങ്ങളിലായിരുന്നു മത്സരം.

1911-ല്‍ ആരംഭിച്ച ഗെയിംസ് പിന്നീട് പല പേരുകളില്‍ അറിയപ്പെട്ടു. 1930-ലെ ഗെയിംസിന്റെ പേര് ബ്രിട്ടീഷ് എമ്പയര്‍ ഗെയിംസ് എന്നായിരുന്നു. 1954-ല്‍ ബ്രിട്ടീഷ് എമ്പയര്‍ & കോമണ്‍‌വെല്‍ത്ത് എന്നായി. 1970-ല്‍ ബ്രിട്ടീഷ് കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്ന പേര് സ്വീകരിച്ചു. 1978- ലാണ് കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്നാക്കിയത്.

നിയന്ത്രണം
കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ മേല്‍നോട്ടം വഹിക്കുന്നത് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സി.ജി.എഫ് ) ആണ്. കോമണ്‍‌വെല്‍ത്തിന്റെ പ്രമാണസൂക്തങ്ങള്‍ ഇവയാണ് - “മാനവികത, സമത്വം, ദൈവകല്‍പ്പിതം”. ഒരു ഭാഷ മാത്രം ഉപയോഗിക്കുന്ന ഏക അന്താരാഷ്ട്ര ഗെയിംസാണ് ഇത്. സംഘാടനത്തിലും ഔദ്യോഗിക ഇടപാടുകളിലും ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ ഒരു ഗെയിംസ് മാത്രമേ നടന്നിട്ടുള്ളൂ. 1998-ല്‍ മലേഷ്യയിലെ കോലാലമ്പൂരിലായിരുന്നു അത്.

കടപ്പാട് : ദേശാഭിമാനി (അക്ഷരമുറ്റം)

കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ക്ഷണിക്കാനെത്തിയ ഭാഗ്യചിഹ്നം ഷേര, തന്റെ ചെറുരൂപം രാഷ്ട്രപതിക്കു സമ്മാനിച്ചപ്പോള്‍.

13 September, 2010

ലോകഗുസ്തി : സുശീല്‍ കുമാറിന് സ്വര്‍ണ്ണം

( മാതൃഭൂമി വാര്‍ത്ത : 2010 സെപ്റ്റംബര്‍-13 ന് പ്രസിദ്ധീകരിച്ചത് )

10 September, 2010

കേരളം പോളിങ്ങ് ബൂത്തിലേക്ക്...


കേരളം ഒരിക്കല്‍ കൂടി പോളിങ്ങ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്ത് 999 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 53 മുനിസിപ്പലിറ്റികള്‍ എന്നിവ ഉൽപ്പെടെ ആകെ 1223 തദ്ദേശ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.


7 ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കുകയും, 15 ഗ്രാമപഞ്ചായത്തുകള്‍ തൊട്ടടുത്ത നഗരസഭകളോട് കൂട്ടിച്ചേര്‍ക്കുകയും, അതോടൊപ്പം മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് ഇടമലക്കുടി എന്ന പേരില്‍ ഒരു പഞ്ചായത്ത് പുതുതായി രൂപീകരിക്കുകയും ചെയ്യുന്നതോടെ, 2010 ഒക്ടോബര്‍-1 മുതല്‍ കേരളത്തില്‍ 978 ഗ്രാമപഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 60 മുനിസിപ്പാലിറ്റികളും, 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമാണ് നിലവിലുണ്ടാവുക. ആകെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
കേരള പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും 2009-ല്‍ വരുത്തിയ ഭേദഗതിയനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സ്ഥാനങ്ങള്‍ സം‍വരണം ചെയ്തു എന്നതാണ് 2010-ലെ പൊതുതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മാറ്റം. ആകെ സീറ്റുകളുടെ എണ്ണം ഒറ്റസംഖ്യയായി വരുന്ന സ്ഥാപനങ്ങളില്‍ വനിതാ സം‍വരണം 50 ശതമാനത്തില്‍ അധികം വരുമെന്നതിനാല്‍ മൊത്തം ജനപ്രതിനിധികളില്‍ പകുതിയിലധികം വനിതകളായിരിക്കും എന്നതില്‍ തര്‍ക്കമില്ല. അംഗങ്ങളുടെ സ്ഥാനങ്ങള്‍ക്ക് പുറമെ അധ്യക്ഷ സ്ഥാനങ്ങളുടെ 50 ശതമാനവും , അധ്യക്ഷ സ്ഥാനങ്ങള്‍ സം‍വരണം ചെയ്യപ്പെടാത്ത ഇടങ്ങളിലെ ഉപാധ്യക്ഷ സ്ഥാനങ്ങളും വനിതകള്‍ക്കായി സം‍വരണം ചെയ്യുന്നു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

10 August, 2010

ഇന്ത്യയുടെ അഭിമാനമായി തേജസ്വിനി

( കേരളകൌമുദി വാര്‍ത്ത : 2010 ആഗസ്റ്റ് - 9 തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത് )

02 August, 2010

ഖുറേഷി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

മാതൃഭൂമി വാര്‍ത്ത : 2010 ജൂലൈ-31 ന് പ്രസിദ്ധീകരിച്ചത്

19 July, 2010

രൂപയ്ക്ക് ചിഹ്നം...!!


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കടപ്പാട്: കേരളകൌമുദി

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നങ്ങള്‍

1966 മുതലാണ് ഓരോ ലോകകപ്പിനും ഭാഗ്യചിഹ്നങ്ങളുണ്ടായത്. ആതിഥേയ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളുമായോ മറ്റോ സാമ്യമുള്ളതായിരിക്കും ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ വേഷങ്ങളായിരിക്കും ഈ രൂപങ്ങള്‍. ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നങ്ങളിലൂടെ ഒരു യാത്ര.....



കടപ്പാട് : ദേശാഭിമാനി

25 June, 2010

രാജ്യഭരണം നടത്തിയ വനിതകള്‍


കേരള കൌമുദി വാര്‍ത്ത ( 25-06-2010 - ന് പ്രസിദ്ധീകരിച്ചത് ) വലുതായി കാണാന്‍ വാര്‍ത്തയില്‍ ക്ലിക്ക് ചെയ്യുക

08 June, 2010

ഏറ്റവും ചെരിഞ്ഞ ഗോപുരം..!!

കടപ്പാട് : മാതൃഭൂമി (വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

കടപ്പാട് : മലയാള മനോരമ (വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

03 June, 2010

കെ.ജി.ബാലകൃഷ്ണന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

മാതൃഭൂമി വാര്‍ത്ത ( 8-6-2010 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത് ) വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

22 May, 2010

നല്ല നാളേയ്ക്ക് വേണ്ടി....

ഭൂമിയില്‍ ജീവന്റെ നിലനില്പിന് ജൈവ വൈവിധ്യ സംരക്ഷണം ആവശ്യമാണ്. ഇത് ഓര്‍മ്മിപ്പിക്കാണാണ് എല്ലാ വര്‍ഷവും മെയ്-22 ലോകജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നത്. 2010 അന്തര്‍ദ്ദേശീയ ജൈവ വൈവിധ്യ വര്‍ഷമായും ആചരിക്കുകയാണ്.

എന്താണ് ജൈവവൈവിധ്യം..?
ഭൂമിയിലുള്ള ജീവികളുടേയും ജീവി വര്‍ഗങ്ങളുടേയും ആവാസ വ്യവസ്ഥയുടേയും ആകെത്തുകയാണ് ജൈവവൈവിധ്യം എന്ന് പറയാം. 400 കോടി വര്‍ഷം കൊണ്ട് ഭൂമിയില്‍ ദശലക്ഷക്കണക്കിന് ജീവികളുണ്ടായി. സൂക്ഷ്മജീവികള്‍ മുതല്‍ സസ്യങ്ങളും ജന്തുക്കളുമെല്ലാം ഇതില്‍പെടുന്നു. ഭൂമധ്യരേഖയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ജൈവവൈവിധ്യം ഏറെയുള്ളത്. ധ്രുവപ്രദേശങ്ങളിലേക്ക് പോകുന്തോറും ഇത് കുറഞ്ഞു വരുന്നു. മണ്ണ്, കാലാവസ്ഥ, ഭൂനിരപ്പില്‍ നിന്നുള്ള ഉയരം, മറ്റു ജീവജാലങ്ങളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് സസ്യങ്ങളുടേയും ജന്തുക്കളുടേയും വൈവിധ്യം.

ലോകസമ്പത്തിന്റെ 40%-ഉം, ദരിദ്രജനവിഭാഗത്തിന്റെ 80% ആവശ്യങ്ങളും നിറവേറ്റപ്പെടുന്നത് ജൈവവിഭവങ്ങളില്‍ നിന്നാണ്. ശുദ്ധവായു, ശുദ്ധജലം, വളക്കൂറുള്ള മണ്ണ്, ഭക്ഷണം, മരുന്ന്, മറ്റ് പ്രകൃതിദത്ത ഉല്പന്നങ്ങള്‍ എന്നിവ ലഭിക്കുന്നത് ജൈവവൈവിധ്യം നിലനില്‍ക്കുന്നതുകൊണ്ടാണ്. വിജ്ഞാനത്തിനും വിനോദത്തിനും പ്രകൃതിയുടെ മടിത്തട്ടില്‍ ഇടം കണ്ടെത്താം. ടൂറിസത്തിനും ഗവേഷണത്തിനും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യങ്ങളുടെ വിഘടനവും ആഗിരണവും, മണ്ണ് ഉണ്ടാകുന്നതും അതിന്റെ സംരക്ഷണവും , സസ്യങ്ങളിലെ പരാഗണം തുടങ്ങി ഭൂമിയില്‍ ജീവന്റെ നിലനില്പിനു തന്നെ ജൈവവൈവിധ്യ സംരക്ഷണം അത്യാവശ്യമാണ്.


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കടപ്പാട് : മാതൃഭൂമി

13 May, 2010

ജസ്റ്റീസ് കപാഡിയ സ്ഥാനമേറ്റു

സുപ്രീം കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസായി എസ്.എച്ച്.കപാഡിയ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ , ഭാര്യ നിര്‍മ്മല മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2012 സെപ്റ്റംബര്‍ 29-വരെ ജസ്റ്റീസ് കപാഡിയ ചീഫ് ജസ്റ്റീസായിരിക്കും.

03 May, 2010

സുപ്രീം കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്



*കേരള കൌമുദി വാര്‍ത്ത* ( 2010 മെയ്-1 ന് പ്രസിദ്ധീകരിച്ചത് )

29 March, 2010

PARLIAMENT QUIZ


1. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണസഭ : പാര്‍ലമെന്റ്
2. പാര്‍ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെയാണ് : ന്യൂഡല്‍ഹിയില്‍
3. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തവര്‍ ആരെല്ലാം : എഡ്വിന്‍ ല്യൂട്ടെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍
4. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത് എന്നാണ് : 1921 ഫെബ്രുവരി-12 ന്
5. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് എത്ര വര്‍ഷം കൊണ്ടാണ് : 6 വര്‍ഷം
6. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതാരാണ് : ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു
7. പാര്‍ലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി : 6 ഏക്കറോളം
8. പാര്‍ലമെന്റ് സമുച്ചയത്തിന് എത്ര കവാടങ്ങള്‍ ഉണ്ട് : 12
9. പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയില്‍ കാണുന്ന വന്‍ തൂണുകളുടെ എണ്ണം : 144
10. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാരിലേക്ക് 1947 ആഗസ്റ്റ്-15 ന് അധികാര കൈമാറ്റം നടന്നത് എവിടെ വച്ചാണ് : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച്
11. സെന്‍ട്രല്‍ ഹാളിന്റെ പ്രത്യേകത എന്താ‍ണ് : പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്‍ട്രല്‍ ഹാള്‍
12. പാര്‍ലമെന്റിലെ ലോകസഭാ ഹാളിന്റെ വിസ്തീര്‍ണം എത്രയാണ് : 446 ചതുരശ്രമീറ്റര്‍
13. ലോകസഭയിലെ സീറ്റുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് : കുതിരലാടത്തിന്റെ ആകൃതിയില്‍
14. ലോകസഭയില്‍ എത്ര അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് : 550 അംഗങ്ങള്‍ക്ക്
15. ലോകസഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം : പച്ച
16. പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് : ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും, ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക
17. ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാരാണ് : ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നു
18. ലോകസഭാംഗത്തിന്റെ കാലാവധി എത്ര വര്‍ഷമാണ് : 5 വര്‍ഷം
19. ലോകസഭയുടെ അധ്യക്ഷന്‍ ആരാണ് : സ്പീക്കര്‍
20. ലോകസഭയുടെ ഉപാധ്യക്ഷന്‍ ആരാണ് : ഡെപ്യൂട്ടി സ്പീക്കര്‍
21. ലോകസഭാംഗമാകാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം : 25 വയസ്സ്
22. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര വരെയാകാം : 552
23. ഓരോ ലോകസ്ഭയിലേക്കും ആവശ്യമെങ്കില്‍ 2 ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാരാണ് : രാഷ്ട്രപതി
24. സാധാരണയായി ഒരു വര്‍ഷത്തില്‍ എത്ര തവണ ലോകസഭ സമ്മേളിക്കാറുണ്ട് : 3
25. ലോകസഭാ സമ്മേളനങ്ങള്‍ എപ്പോഴാണ് നടക്കുക : ആറു മാസത്തിലൊരിക്കല്‍ സമ്മേളിക്കേണ്ടതുണ്ട്
26. ബജറ്റുകള്‍ അവതരിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഏത് സഭയിലാണ് : ലോകസഭയില്‍
27. പാര്‍ലമെന്റിന്റെ സ്ഥിരം സഭ ഏതാണ് : രാജ്യസഭ
28. രാജ്യസഭയില്‍ എത്ര അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് : 250
29. രാജ്യസഭയിലെ ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് : അര്‍ദ്ധവൃത്താകൃതിയില്‍
30. രാജ്യസഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം : ചുവപ്പ്
31. രാജ്യസഭാംഗത്തിന്റെ കാലാവധി : 6 വര്‍ഷം
32. രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത് : 12
33. രാജ്യസഭയുടെ അധ്യക്ഷന്‍ ആരാണ് : ഉപരാഷ്ട്രപതി
34. രാജ്യസഭാധ്യക്ഷനെ വിളിക്കുന്ന പേര് : ചെയര്‍മാന്‍
35. ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതാരാണ് : രാഷ്ട്രപതി
36. പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരിക്കും : ലോകസഭാ സ്പീക്കര്‍
37. ലോകസഭ പിരിച്ചു വിടാന്‍ അധികാരമുള്ളത് ആര്‍ക്കാണ് : രാഷ്ട്രപതിക്ക്
38. ലോകസഭ ആദ്യമായി സമ്മേളിക്കുമ്പോള്‍ ആധ്യക്ഷം വഹിക്കുന്നത് ആരായിരിക്കും : പ്രോട്ടേം സ്പീക്കര്‍
39. സാധാരണയായി ആരെയാണ് പ്രോട്ടേം സ്പീക്കറായി നിയമിക്കപ്പെടുക : ലോകസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ
40. പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നത് ആരാണ് : രാഷ്ട്രപതി

അറിയാമോ ...?
ഇന്ത്യന്‍ രാഷ്ട്രപതി : പ്രതിഭാ പാട്ടീല്‍
ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി
ലോകസഭാ സ്പീക്കര്‍ : മീരാകുമാര്‍
ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട

25 February, 2010

ദേശീയ പാതകളുടെ നമ്പറുകള്‍ മാറുന്നു

കേരളകൌമുദി വാര്‍ത്ത (24-02-2010)
വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

02 February, 2010

നമ്മുടെ ലോകസഭാംഗങ്ങള്‍

കേരളത്തില്‍ നിന്നുള്ള ലോകസഭാംഗങ്ങള്‍

27 January, 2010

ഗാന്ധിവധം- F I R



2010 ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികമാണ്. സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്ന മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍, ആ കൊലപാതകത്തിന്റെ F I R തയ്യാറാക്കിയത് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലായിരുന്നു. നന്ദലാല്‍ മേത്തയെന്ന ദൃക്‌സാക്ഷി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഉറുദുവില്‍ തയ്യാറാക്കിയ F I R-ന്റെ മലയാളരൂപം ഇതാ....
ഇന്ത്യയുടെ ഹൃദയരക്തം വീണ നാള്‍
മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്. 1948-ലെ അറുപത്തിയെട്ടാം നമ്പര്‍ എഫ്.ഐ.ആര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. (മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന്റെ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതും തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്.)

കൊണാട്ട്
സര്‍ക്കസിലെ ലാലാ സര്‍ജു പ്രസാദ് ബില്‍ഡിംഗില്‍ എം.ബ്ലോക്കില്‍ താമസക്കാരനായ നന്ദ് ലാല്‍ മേത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302 അനുസരിച്ചാണ് എഫ്.ഐ.ആര്‍ എഴുതിയിരിക്കുന്നത്.
“ഇന്ന് വൈകീട്ട് അഞ്ചു മണിയ്ക്ക് ഏകദേശം 10 മിനിട്ട് മുന്‍പ് മുതല്‍ ഞാന്‍ ബിര്‍ളാ ഹൌസില്‍ ഉണ്ടായിരുന്നു. ഈ സമയം മഹാത്മാഗാന്ധി ബിര്‍ളാ ഹൌസിലെ തന്റെ മുറിയില്‍ നിന്നിറങ്ങി പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് നടന്നു. ആഭ ഗാന്ധിയും സഹോദരി മനു ഗാന്ധിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും തോളില്‍ കൈയിട്ടാണ് നടന്നു നീങ്ങിയത്. രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ നരേന്ദ്ര പ്ലേസിലുള്ള ഒന്നാം നമ്പര്‍ വീട്ടിലെ താമസക്കാരനും വെള്ളി വ്യാപാരിയുമായ ലാലാ ബ്രിജ് കിഷനും ഡല്‍ഹിയിലെ തിമാര്‍പൂരില്‍ താമസക്കാരനായ സര്‍ദാര്‍ ഗുര്‍ബച്ചന്‍ സിംഗും എനിക്കൊപ്പം വന്നിരുന്നു. ബിര്‍ളാ ഹൌസില്‍ തന്നെയുള്ള സ്ത്രീകളും രണ്ട് മൂന്ന് ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. പൂന്തോട്ടം കടന്ന മഹാത്മാ പ്രാര്‍ത്ഥനാ സ്ഥലത്തേക്കുള്ള കോണ്‍ക്രീറ്റ് പടികള്‍ കയറി. ഇരുവശങ്ങളിലായി ജനങ്ങള്‍ കൂടി നിന്നിരുന്നു. മഹാത്മായ്ക്ക് കടന്നു പോകാനായി ഇരുഭാഗത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ ഏകദേശം മൂന്നടി സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. പതിവു രീതിയനുസരിച്ച് മഹാത്മാ ജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്തു. പടി കയറിയ അദ്ദേഹം ആറോ ഏഴോ ചുവടുകള്‍ വച്ചു കാണും. ഒരാള്‍ മഹാത്മായ്ക്ക് അടുത്തേയ്ക്ക് വന്നു. പൂന സ്വദേശിയായ നാഥൂറാം വിനായക് ഗോഡ്സെ എന്നാണ് അയ്യാളുടെ പേരെന്ന് പിന്നീട് അറിഞ്ഞു. രണ്ടു മൂന്ന് അടി അടുത്തേയ്ക്ക് നീങ്ങി മഹാത്മായ്ക്ക് നേരെ പിസ്റ്റളില്‍ നിന്ന് മൂന്നു വെടിയുതിര്‍ത്തു. വെടിയേറ്റ മഹാത്മായുടെ വയറില്‍ നിന്നും നെഞ്ചില്‍ നിന്നും രക്തം പ്രവഹിക്കാന്‍ തുടങ്ങി. “റാം.. റാം..” എന്നുച്ചരിച്ചു കൊണ്ട് മഹാത്മജി പിന്നിലേയ്ക്ക് വീണു. അക്രമിയെ ആയുധത്തോടു കൂടി അവിടെ വച്ചു തന്നെ പിടികൂടി. അബോധാവസ്ഥയിലായ മഹാത്മയെ ബിര്‍ളാ ഹൌസിലെ താമസസ്ഥലത്തിലേയ്ക്ക് കൊണ്ടു പോയി. അദ്ദേഹം മരിച്ച ഉടന്‍ തന്നെ അക്രമിയെ പോലീസ് കൊണ്ടു പോയി.”
ഒപ്പ്
എന്‍ .എല്‍.മേത്ത (30-1-1948)
ഗാന്ധിസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍..!!
കടപ്പാട് : കേരളകൌമുദി