ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

01 September, 2013

റിസർവ് ബാങ്കിന് പുതിയ ഗവർണർ


കേന്ദ്രധനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രഘുറാം ജി.രാജന്‍ അടുത്ത റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറാകും. അഞ്ച് വര്‍ഷംപൂര്‍ത്തിയാക്കിയ ഡി.സുബ്ബറാവുവിന് പകരക്കാരനായാണ് രഘുനാഥ് രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറാകുന്നത്.

സെപ്തംബര്‍ നാലിനാണ് സുബ്ബറാവുവിന്റെ കാലാവധി അവസാനിക്കുന്നത്. രഘുനാഥ് രാജന്‍ ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് ആര്‍.ബി.ഐ ഗവര്‍ണറാണ്. രഘുറാം രാജനെ ആര്‍.ബി.ഐ ഗവര്‍ണറാക്കാനുള്ള ഉത്തരവിന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അനുമതി നല്‍കി.