ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

20 December, 2009

സംഘടനകളും സ്ഥാപകരും

*സംഘടന*.....................*സ്ഥാപകന്‍ *
1. രാമകൃഷ്ണമിഷന്‍ : സ്വാമി വിവേകാനന്ദന്‍
2. ആര്യസമാജം : സ്വാമി ദയാനന്ദ സരസ്വതി
3. ആത്മീയ സഭ : രാജാറാം മോഹന്‍ റോയ്
4. ബ്രഹ്മസമാജം : രാജാറാം മോഹന്‍ റോയ്
5. പ്രാര്‍ത്ഥനാ സമാജം : മഹാദേവ് ഗോവിന്ദ് റാനഡേ
6. ഹോം റൂള്‍ പ്രസ്ഥാനം : ആനിബസന്റ്
7. ഭൂദാന പ്രസ്ഥാനം : ആചാര്യ വിനോബാ ഭാവെ
8. ചിപ്കോ പ്രസ്ഥാനം : സുന്ദര്‍ലാല്‍ ബഹുഗുണ
9. സര്‍വ്വോദയ പ്രസ്ഥാനം : ജയപ്രകാശ് നാരായണന്‍
10. തിയോസഫിക്കല്‍ സൊസൈറ്റി : കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലവത്സ്കി
11. സത്യശോധക് സമാജം : ജ്യോതി ബാഫുലെ
12. സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി : ഗോപാലകൃഷ്ണ ഗോഖലെ
13. അലിഗഢ് പ്രസ്ഥാനം : സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
14. സ്കൌട്ട് പ്രസ്ഥാനം : ബേഡന്‍ പൌവ്വല്‍
15. എസ്.എന്‍ .ഡി. പി : ശ്രീനാരായണഗുരു
16. എന്‍ .എസ് .എസ് : മന്നത്ത് പത്മനാഭന്‍
17. യോഗക്ഷേമസഭ : വി.ടി.ഭട്ടത്തിരിപ്പാട്
18. പ്രത്യക്ഷ രക്ഷാ ദൈവസഭ : പൊയ്കയില്‍ യോഹന്നാന്‍
19. മുസ്ലീം ഐക്യസംഘം : വക്കം മൌലവി
20. സാധുജന പരിപാലന സംഘം : അയ്യങ്കാളി

18 December, 2009

ഇവരും ഗാന്ധിമാര്‍....

1. അതിര്‍ത്തി ഗാന്ധി : അബ്ദുള്‍ ഗാഫര്‍ ഖാന്‍
2. കേരള ഗാന്ധി : കെ.കേളപ്പന്‍
3. മയ്യഴി ഗാന്ധി : ഐ.കെ.കുമാരന്‍ മാസ്റ്റര്‍
4. ആധുനിക ഗാന്ധി : ബാബാ ആംതെ
5. ജപ്പാന്‍ ഗാന്ധി : കഗാവ
6. ആഫ്രിക്കന്‍ ഗാന്ധി : ജൂലിയസ് നരേര
7. ബര്‍മീസ് ഗാന്ധി : ആങ്സാന്‍ സൂക്കി
8. കോസാവന്‍ ഗാന്ധി : ഇബ്രാഹിം റുഗോവ
9. നീഗ്രോ ഗാന്ധി : മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്
10. അമേരിക്കന്‍ ഗാന്ധി : മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്

13 December, 2009

കേരളത്തിലെ ദേശീയ പാതകള്‍

NH-17 : കേരളത്തില്‍ കാസര്‍കോട് , കണ്ണൂര്‍, കോഴിക്കോട് വഴി ഇടപ്പള്ളിയില്‍ വച്ച് NH- 47 നോട് ചേരുന്നു. കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ദേശീയ പാതയ്ക്ക് 1269 കി.മീ നീളമുണ്ട്.കേരളത്തില്‍ പാതയുടെ നീളം368 കി.മീ ആണ്.

NH- 47: പാലക്കാട്, തൃശൂര്‍,അങ്കമാലി, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴി തമിഴ്നാട് അതിര്‍ത്തിയിലേക്ക് കടക്കുന്നു. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും മാത്രമാണ് ഈ ദേശീയപാത പോകുന്നത്. മൊത്തം 640 കി.മീ നീളമുള്ള ഈ പാതയുടെ 416 കി.മീ ദൂരം കേരളത്തിലാണ്.

NH- 47A : കേരളത്തില്‍ തുടങ്ങി കേരളത്തില്‍ തന്നെ അവസാനിക്കുന്ന ഈ ദേശീയപാതയ്ക്ക് 6 കി.മീ നീളമേയുള്ളൂ. കൊച്ചിന്‍ ബൈപ്പാസ് വഴി വെല്ലിംഗ്ട്ടണ്‍ ദ്വീപിലെത്തുന്ന ഈ പാത അവിടെ എന്‍ .എച്ച്-47 നോട് സന്ധിക്കുന്നു.

NH- 49 : കൊച്ചി, എറണാകുളം, ദേവികുളം വഴി തമിഴ്നാട്ടില്‍ പ്രവേശിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും മാത്രമുള്ള ഈ പാതയുടെ ആകെ നീളം 440 കി.മീ ആണ്. ഇതില്‍ 150 കി.മീ ദൂരം കേരളത്തിലാണ്.

NH- 208 : കൊല്ലം, കൊട്ടാരക്കര, തെന്മല വഴി തമിഴ്നാട്ടില്‍ കടക്കുന്നു. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും മാത്രമുള്ള ഈ പാതയുടെ ആകെ നീളം 195 കി.മീ ആണ്. അതില്‍ 70 കി.മീ ദൂരം കേരളത്തിലൂടെയാണ്.

NH- 212 : കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കുന്നു. 250 കി.മീ നീളമുള്ള ഈ പാത കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമായി ഒതുങ്ങുന്നു. കേരളത്തിലൂടെ 90 കി.മീ ദൂരം കടന്നു പോകുന്നു.

NH- 213 : കേരളത്തില്‍ ആരംഭിച്ച് കേരളത്തില്‍ തന്നെ അവസാനിക്കുന്നു. പാലക്കാട് നിന്ന് തുടങ്ങി മണ്ണാര്‍ക്കാട്, മഞ്ചേരി വഴി കോഴിക്കോട് അവസാനിക്കുന്ന പാതയുടെ ആകെ നീളം 130 കിലോമീറ്ററാണ്.

NH- 220 : കൊല്ലത്തുനിന്ന് തുടങ്ങി കൊട്ടാരക്കര, അടൂര്‍, കോട്ടയം വഴി തമിഴ്നാട്ടിലെ തേനിയില്‍ അവസാനിക്കുന്നു. ഈ പാതയുടെ ആകെ നീളം 265 കി.മീ ആണ്. ഇതില്‍ 210 കി.മീ ദൂരം കേരളത്തിലൂടെ കടന്നു പോകുന്നു.

അറിയാമോ...?

1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത NH-7 ആണ്. ഈ ദേശീയപാതയുടെ ആകെ നീളം 2369 കി.മീ ആണ്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് തുടങ്ങി തമിഴ്നാട്ടില്‍ കന്യാകുമാരിക്കടുത്തായി NH-7 അവസാനിക്കുന്നു. ഉത്തര്‍പ്രദേശ് (128 കി.മീ), മധ്യപ്രദേശ് (504 കി.മീ), മഹാരാഷ്ട്ര (232 കി.മീ), ആന്ധ്രാപ്രദേശ് (753), കര്‍ണ്ണാടക( 125 കി.മീ), തമിഴ്നാട് (627 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.

2. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത NH-47A ആണ്. ഇതിന് 6 കി.മീ നീളമേയുള്ളൂ. കേരളത്തില്‍ കൊച്ചിന്‍ ബൈപ്പാസ് വഴി വെല്ലിംഗ്ട്ടണ്‍ ദ്വീപില്‍ അവസാനിക്കുന്നു.

10 December, 2009

ലോകം കീഴടക്കിയ കഥാപാത്രങ്ങള്‍

വിശ്വസാഹിത്യത്തിലെ പല കഥാപാത്രങ്ങളും സ്രഷ്ടാക്കളെ പിന്നിലാക്കി വായനക്കാരുടെ മനസ്സില്‍ ഇടം നേടിയവരാണ്. അത്തരം ചില കഥാപാത്രങ്ങളിലേക്ക്.....

*കഥാപാത്രങ്ങള്‍*..................*സ്രഷ്ടാക്കള്‍*

1. ഷെര്‍ലെക്ക് ഹോംസ് : സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍
2. ഗള്ളിവര്‍ : ജൊനാഥന്‍ സ്വിഫ്റ്റ്
3. റോബിന്‍സണ്‍ ക്രൂസോ : ഡാനിയല്‍ ഡിഫോ
4. സാന്ടിയാഗോ : എണെസ്റ്റ് ഹെമിംഗ് വെ
5. ഡ്രാക്കുള : ബ്രാം സ്റ്റോക്കര്‍
6. ജീന്‍ വാല്‍ജീന്‍ : വിക്ടര്‍ ഹ്യൂഗോ
7. മോണ്ടിക്രിസ്റ്റോ : അലക്സാണ്ടര്‍ ഡ്യൂമ
8. ഫ്രാങ്കൈന്‍സ്റ്റീന്‍ : മേരി ഷെല്ലി
9. മാക്ബത്ത് : വില്ല്യം ഷേക്സ്പിയര്‍
10. ഡോണ്‍ ക്വിക് സോട്ട് : സെര്‍വാന്ടീസ്

09 December, 2009

എന്താണ് മിച്ചഭൂമി..?

കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തി മാത്രം അടങ്ങുന്ന കുടുംബത്തിന് 7.5 ഏക്കര്‍ വരെയും, 5അംഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കുടുംബത്തിന് 15 ഏക്കര്‍ വരെയും, 5-ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് പരമാവധി 20 ഏക്കര്‍ വരെയും ഭൂമി കൈവശം വയ്ക്കാവുന്നതാണ്. ഈ പരിധിയില്‍ കവിഞ്ഞ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതാണ്. കേരള ഭൂപരിഷ്കരണ നിയമത്തിലെ
എണ്‍പത്തിയൊന്നാം വകുപ്പ് പ്രകാരം തോട്ടവിളകളെ (റബ്ബര്‍, കാപ്പി, തേയില) ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്നും പൊതു ആവശ്യത്തിനുള്ള ഭൂമി ജില്ലാ കളക്ടര്‍ മാറ്റി വച്ചതിനു ശേഷം , ബാക്കി ഭൂമി അര്‍ഹരായവര്‍ക്ക് (ഭൂമിയിലെ കുടി കിടപ്പുകാര്‍ക്കും, കര്‍ഷകത്തൊഴിലാളികള്‍ക്കും) പതിച്ചു നല്‍കുന്നു. ഇത്തരം ഭൂമിയുടെ പകുതി പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കായി നീക്കി വച്ചിരിക്കുന്നു. നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ സ്വീകരിച്ച് അന്വേഷണം നടത്തിയ ശേഷം അര്‍ഹരായവര്‍ക്ക് ഈ ഭൂമി ജില്ലാകളക്ടര്‍ പതിച്ചു നല്‍കുകയാണ് പതിവ്.

08 December, 2009

ആദ്യ മലയാളികള്‍....

കേരളത്തില്‍ നിന്ന് ആദ്യമായി പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചവരെ പരിചയപ്പെടാം....
1. ഇന്ത്യന്‍ പ്രസിഡന്റ് : കെ.ആര്‍.നാരായണന്‍
2. ഇന്ത്യന്‍ വൈസ് പ്രസിഡന്റ് : കെ.ആര്‍.നാരായണന്‍
3. ആദ്യത്തെ മുഖ്യമന്ത്രി : ഇ.എം.എസ്.നമ്പൂതിരിപ്പാട്
4. ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി : ആര്‍.ശങ്കര്‍

5. ആദ്യ ഗവര്‍ണര്‍ : ഡോ:ബി.രാമകൃഷ്ണറാവു
6. ആദ്യത്തെ കേന്ദ്രമന്ത്രി : ജോണ്‍ മത്തായി
7. ആദ്യത്തെ കേന്ദ്ര പ്രതിരോധ മന്ത്രി : വി.കെ കൃഷ്ണമേനോന്‍
8. ആദ്യത്തെ നിയമസഭാ സ്പീക്കര്‍ : ആര്‍.ശങ്കര നാരായണന്‍ തമ്പി
9. ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ് : ജസ്റ്റീസ്.കെ.ടി.കോശി
10. ഗവര്‍ണറായ ആദ്യ മലയാളി : വി.പി.മേനോന്‍
11. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായ ആദ്യ മലയാളി : സി.ശങ്കരന്‍ നായര്‍
12. എം.എല്‍.എ, എം.പി, സ്പീക്കര്‍, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഏക മലയാളി : സി.എച്ച്.മുഹമ്മദ് കോയ

07 December, 2009

പുരസ്കാര ക്വിസ്

1. ഇന്ത്യയില്‍ സാഹിത്യത്തിന് നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരം? ഭാരതീയ ജ്ഞാനപീഠം
2. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന സാഹിത്യ പുരസ്കാരം? ഇംപാക് ഡബ്ളിന്‍ അവാര്‍ഡ് (1-ലക്ഷം ഐറിഷ് പൌണ്ട് * 51 ലക്ഷം രൂപ)
3. ശൌര്യചക്രം ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന ബഹുമതിയാണ്? സൈനികര്‍ക്ക്
4. അര്‍ജുന അവാര്‍ഡ് ഏത് മേഖലയിലെ സേവനത്തിനാണ് സമ്മാനിക്കുക? കായികരംഗത്തെ
5. സ്പോര്‍ട്സ് കോച്ചുകള്‍ക്ക് സ്തുത്യര്‍ഹമായ സേവനത്തെ മാനിച്ച് നല്‍കുന്ന അവര്‍ഡ് ഏതാണ്? ദ്രോണാചാര്യ അവാര്‍ഡ്
6. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിന് നല്‍കുന്ന ട്രോഫി ഏതാണ്? സ്വരാജ് ട്രോഫി
7. വിമ്പിള്‍ഡന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? ടെന്നീസ്
8. ആശാഖാന്‍ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ഹോക്കി
9. ആഷസ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ക്രിക്കറ്റ്
10. സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ഫുട്ബോള്‍
11. ചെസ് കളിയിലെ ഏറ്റവും വലിയ ബഹുമതി? ഗ്രാന്‍ഡ് മാസ്റ്റര്‍
12. ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്നത് ഒരു അക്കാഡമിയാണ്. ആ അക്കാഡമി ഏത് പേരിലാണ് അറിയപ്പെടുന്നത്? അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് & സയന്‍സസ്
13. നോബല്‍ സമ്മാനം വിവിധ വിഷയങ്ങള്‍ക്ക് നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ ധനതത്വശാസ്ത്രത്തിന് കൊടുക്കുന്ന നോബല്‍ സമ്മാനം അറിയപ്പെടുന്നത് ചെറിയൊരു വ്യത്യാസത്തോടെയാണ്? നൊബേല്‍ മെമ്മോറിയല്‍ സമ്മാനം
14. ബ്രിട്ടനിലെ പ്രശസ്തമായമായ ഗ്രീന്‍ റിബന്‍ പുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരി? മേധാപട്കര്‍

06 December, 2009

സ്ഥാപനങ്ങളും മുദ്രാവാക്യങ്ങളും

1. "സത്യം ശിവം സുന്ദരം" - ഭാരതീയ തത്വചിന്തയുടെ മുഴുവന്‍ സൌന്ദര്യവും ഉല്‍ക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? ദൂരദര്‍ശന്‍
2. ഈയിടെ വിവാദമായ ഒരു കമ്പനിയുടെ മുദ്രാവാക്യമാണ് “Growth is Life”. കമ്പനിയുടെ പേരെന്ത്? റിലയന്‍സ്
3.“Express yourself ”- ഏറെ പരിചിതമായ ഈ പരസ്യവാചകം ഏത് കമ്പനിയുടേതാണ്? ഏയര്‍ടെല്‍
4."സേവാ പരമോ ധര്‍മ്മ”:- എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? നാഷണല്‍ ഡിഫന്‍സ് അക്കാഡമി
5. ഭീകരാക്രമണങ്ങളില്‍ നിന്നും ആഭ്യന്തരകലാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്റെ മുദ്രാവാക്യം തന്നെ "സര്‍വ്വത്ര സര്‍വ്വോത്തം സുരക്ഷ" എന്നാണ്. ഏതാണ് ആ സ്ഥാപനം? നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ്
6. “Cook Food Serve Love” - ഒരു ഇന്ത്യന്‍ കമ്പനിയുടെ മുദ്രാവാക്യമാണ്.ഏതാണ് കമ്പനി? ഭാരത് ഗ്യാസ്
7. കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന "അഹോരാത്രം ജാഗ്രതൈ" - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? ഇന്ത്യന്‍ നേവി
8."ഞങ്ങള്‍ സേവനം ചെയ്യുന്നു“ ( We Serve )- എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ള സംഘടന? ലയണ്‍സ് ക്ലബ്ബ്
9. “Unity & Discipline” - എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന സംഘടന? എന്‍ . സി.സി (NCC)
10. "ഭയ കൌടില്ല്യ ലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ" - ഭരണാധികാരികളെ വിമര്‍ശിച്ചതിന്റെ പേരില്‍ പൂട്ടേണ്ടിവന്ന ഒരു പത്രത്തിന്റെ ആപ്തവാക്യമാണിത്. ഏതായിരുന്നു ആ പത്രം? സ്വദേശാഭിമാനി
11. "ബഹുജനഹിതായ, ബഹുജനസുഖായ" - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? ഓള്‍ ഇന്ത്യാ റേഡിയോ (AIR)
12. ‘സെലോ’ (Service & Loyalty) ഏത് സായുധ സേനാ വിഭാഗത്തിന്റെ മുദ്രാവാക്യമാണ്?സി.ആര്‍.പി.എഫ് (CRPF)
13.ഇന്ത്യയിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് - “Making Tomorrow Brighter”. സ്ഥാപനമേത്? ഒ.എന്‍ ജി.സി (ONGC)
14. “Fly Smart Fly” - എന്നത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? ഇന്ത്യന്‍ ഏയര്‍ലൈന്‍സ്
15. “Simply Fly”- ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്? ഏയര്‍ ഡക്കാന്‍
16.‘‘Voice of Nation” - ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണിത്? ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL)
17. “Lifeline to the Nation” - എന്നുള്ളത് ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ്? ഇന്ത്യന്‍ റെയില്‍വേസ്
18. “The Power of Humanity” - ഇത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? റെഡ്ക്രോസ്
19. “തയ്യാറായിരിക്കുക“ (Be Prepared) - ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്? ബോയ് സ്കൌട്ട്
20.ലോകത്തിലെ ഒരു പ്രമുഖ സംപ്രേഷണ സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് - “Nation shall speak peace unto nation” . ഏതാണ് ഈ സ്ഥാപനം? ബി.ബി.സി (BBC)
21.“Be the first to know” - ഏത് ടി.വി.ചാനലിന്റെ മുദ്രാവാക്യമാണിത്? സി.എന്‍ .എന്‍ (CNN)
22.നാനാത്വത്തില്‍ ഏകത്വം (Unity in Diversity) - എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? യൂറോപ്യന്‍ യൂണിയന്‍
23.“Ten Nations One Country”.- ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്? ആസിയന്‍ (ASEAN)
24. “The world is closer than you think” - എന്ന പരസ്യവാചകം സ്വീകരിച്ചിരിക്കുന്ന വിമാന സര്‍വ്വീസ്? ബ്രിട്ടീഷ് ഏയര്‍വേസ്
25. ഇന്ത്യയിലെ ഒരു പ്രമുഖ ദിനപത്രത്തിന്റെ മുദ്രാവാക്യം - “Because you deserve to know” എന്നാണ്. ഏതാണീ പത്രം? ദ ഹിന്ദു
26. “Soft in temperament, firm in Action” - എന്തിന്റെ മുദ്രാവാക്യമാണിത്? കേരളാ പോലീസിന്റെ
27.ലോകത്തിലെ ഒരു പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയുടെ മുദ്രാവാക്യമാണ് - “Your Potentional, Our Passion”. സ്ഥാപനമേത്? മൈക്രോസോഫ്റ്റ്

അപരനാമധേയങ്ങള്‍

*അപരനാമം* --- *യഥാര്‍ത്ഥനാമം*
ചാച്ചാജി - ജവഹര്‍ലാല്‍ നെഹ്രു
കടല്‍ കടന്ന ആദ്യത്തെ സന്ന്യാസി - സ്വാമി വിവേകാനന്ദന്‍
അതിര്‍ത്തി ഗാന്ധി - ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ - സര്‍ദാര്‍ വല്ലഭായി പട്ടേല്‍
ഇന്ത്യയുടെ വാനമ്പാടി - സരോജിനി നായിഡു
ഇന്ത്യന്‍ നെപ്പോളിയന്‍ - സമുദ്രഗുപ്തന്‍
ഏഷ്യയുടെ വെളിച്ചം - ശ്രീബുദ്ധന്‍
അഗതികളുടെ അമ്മ - മദര്‍ തെരേസ
പ്രിയദര്‍ശിനി - ഇന്ദിരാഗാന്ധി
ദേശബന്ധു - സി.ആര്‍.ദാസ്
കേരള കാളിദാസന്‍ - കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
കേരളസിംഹം - പഴശ്ശിരാജ
കേരള വ്യാസന്‍ - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കേരള പാണിനി - എ.ആര്‍.രാജരാജവര്‍മ്മ
കേസരി - എ.ബാലകൃഷ്ണപ്പിള്ള
ഗുരുദേവ് - രവീന്ദ്രനാഥ ടാഗോര്‍
പഞ്ചാബിന്റെ സിംഹം - ലാലാ ലജ്പത് റായ്
കാശ്മീര്‍ സിംഹം - ഷേക്ക് അബ്ദുള്ള
ലോക് നായക് - ജയപ്രകാശ് നാരായണന്‍

05 December, 2009

തൂലികാ നാമത്തിന് പിന്നില്‍....

*തൂലികാനാമം*---*യഥാര്‍ത്ഥനാമം*

1. ഇന്ദുചൂഡന്‍ - കെ.കെ.നീലകണ്ഠന്‍
2. പ്രേംജി - എം.പി.ഭട്ടത്തിരിപ്പാട്
3. നന്തനാര്‍ - പി.സി.ഗോപലന്‍
4. കോവിലന്‍ - പി.വി.അയ്യപ്പന്‍
5. കാക്കനാടന്‍ - ജോര്‍ജ്ജ് വര്‍ഗീസ്
6. ഇടമറുക് - ടി.സി.ജോസഫ്
7. സുമംഗല - ലീല നമ്പൂതിരിപ്പാട്
8. വെണ്ണിക്കുളം - ഗോപാലക്കുറുപ്പ്
9. ഉള്ളൂര്‍ - എസ്.പരമേശ്വരയ്യര്‍
10. ഇടപ്പള്ളി - രാഘവന്‍പിള്ള
11. ചങ്ങമ്പുഴ - കൃഷ്ണപ്പിള്ള
12. നാലാങ്കല്‍ - കൃഷ്ണപ്പിള്ള
13. വിലാസിനി - എം.കെ.മേനോന്‍
14. കാരൂര്‍ - നീലകണ്ഠപ്പിള്ള
15. കുറ്റിപ്പുഴ - കൃഷ്ണപ്പിള്ള
16. കട്ടക്കയം - ചെരിയാന്‍ മാപ്പിള
17. ഉറൂബ് - പി.സി.കുട്ടികൃഷ്ണന്‍
18. പാറപ്പുറം - കെ.ഇ.മത്തായി
19. ഇടശ്ശേരി - ഗോവിന്ദന്‍ നായര്‍
20. സഞ്ജയന്‍ - എം.ആര്‍.നായര്‍
21. തകഴി - ശിവശങ്കരപ്പിള്ള
22. പവനന്‍ - പി.വി.നാരായണന്‍ നായര്‍
23. മാലി - മാധവന്‍ നായര്‍
24. തുളസീവനം - ആര്‍.രാമചന്ദ്രന്‍ നായര്‍
25. കടമ്മനിട്ട - രാമകൃഷ്ണന്‍
26. നാലപ്പാട്ട് - നാരായണമേനോന്‍
27. അക്കിത്തം - അച്യുതന്‍ നമ്പൂതിരി
28. എം.ടി - വാസുദേവന്‍ നായര്‍
29. അയ്യനേത്ത് - എ.പി.പത്രോസ്
30. വി.കെ.എന്‍ - വി.കെ.നാരായണന്‍ നായര്‍
31. ഒളപ്പമണ്ണ - സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്
32. എസ്.കെ.പൊറ്റേക്കാട് - ശങ്കരങ്കുട്ടി പൊറ്റേക്കാട്
33. സിനിക് - എം.വാസുദേവന്‍ നായര്‍
34. സീതാരാമന്‍ - പി.ശ്രീധരന്‍ പിള്ള
35. സുകുമാര്‍ - എസ്.സുകുമാരന്‍ പോറ്റി

ഇന്ത്യയിലെ ആദ്യത്തെ വനിതകള്‍



ലോകചരിത്രത്തില്‍ ഇടം നേടി,
ഇന്ത്യയുടെ അഭിമാനമായി മാറിയ വനിതകളില്‍ ചിലര്‍....

1. പ്രധാനമന്ത്രി : ഇന്ദിരാഗാന്ധി
2. മുഖ്യമന്ത്രി : സുചേതാ കൃപലാനി
3. മന്ത്രി : ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ്
4. ക്യാബിനറ്റ് മന്ത്രി : രാജകുമാരി അമൃത് കൌള്‍
5. ലോകസഭാ സ്പീക്കര്‍ : ഷന്നോ ദേവി
6. ഗവര്‍ണര്‍ : സരോജിനി നായിഡു
7. പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ്
8. യു.എന്‍ . ജനറല്‍ അസംബ്ലി പ്രസിഡന്റ് : വിജയലക്ഷ്മി പണ്ഡിറ്റ്
9. ഡല്‍ഹി സിംഹാസനത്തിലെ മുസ്ലീം വനിത : റസിയ സുല്‍ത്താന
10. ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നത് : ആരതി ഗുപ്ത
11. എവറസ്റ്റ് കൊടുമുടി കയറിയത് : ബജേന്ദ്രിപാല്‍
12. ലോകം ചുറ്റിക്കറങ്ങിയത് : ഉജാല റായ്
13. ഐ.എ.എസ്.ഓഫീസര്‍ : അന്ന ജോര്‍ജ് മല്‍ഹോത്ര
14.ഐ.പി.എസ്.ഓഫീസര്‍ : കിരണ്‍ ബേദി
15. ജഡ്ജി : അന്നാ ചാണ്ടി
16. ഹൈക്കോടതി ജഡ്ജി : അന്നാ ചാണ്ടി
17. സുപ്രീം കോടതി ജഡ്ജി : എം.ഫാത്തിമാ ബീവി
18. ഹൈക്കോടതി ചീഫ് ജസ്റ്റീസ് : ലൈല സേത്ത്
19. അലോപ്പതി ഡോക്ടര്‍ : കാദംബിനി ഗാംഗുലി
20.പോസ്റ്റ് ഗ്രാജ്വേറ്റ് : ചന്ദ്രമുഖി ബോസ്
21. സേനാമെഡല്‍ ജേതാവ് : കോണ്‍സ്റ്റബിള്‍ ബിംല ദേവി
22. നോബല്‍ സമ്മാനം നേടിയത് : മദര്‍ തെരേസ
23. മിസ് ഇന്ത്യാ കിരീടം നേടിയത് : റീത്താഫരിയ
24. മിസ് യൂണിവേഴ്സ് കിരീടം നേടിയത് : സുസ്മിതാ സെന്‍
25. മിസ് വേള്‍ഡ് കിരീടം നേടിയത് : ഐശ്വര്യാ റായ്

മഹാന്മാരുടെ സമാധികള്‍

രാജ്ഘട്ട് : മഹാത്മാ ഗാന്ധി
ശാന്തിവനം : ജവഹര്‍ലാല്‍ നെഹ്രു
വിജയ്ഘട്ട് : ലാല്‍ ബഹാദൂര്‍ ശാസ്ത്രി
അഭയ്ഘട്ട് : മൊറാര്‍ജി ദേശായി
ശക്തിസ്ഥല്‍ : ഇന്ദിരാഗാന്ധി
വീര്‍ഭൂമി : രാജീവ് ഗാന്ധി
ഏക്ദാസ്ഥല്‍ : കെ.ആര്‍.നാരായണ്‍

04 December, 2009

മുഴുവന്‍ പേര് പറയാമോ...?

ചില പ്രമുഖരുടെ പേരുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവരുടെ മുഴുവന്‍ പേര് പറയാമോ..?

1. എ.പി.ജെ.അബ്ദുള്‍ കലാം
2. രാജീവ് ഗാന്ധി
3. പി.വി.നരസിംഹറാവു
4. എച്ച്.ഡി.ദേവഗൌഡ
5. ഐ.കെ.ഗുജ്റാള്‍
6. ഒ.എന്‍ .വി
7. എം.എസ്.സ്വാമിനാഥന്‍
8. ഒ.രാജഗോപാല്‍
9. ഒ.ചന്തുമേനോന്‍
10.എന്‍ .എന്‍ . പിള്ള

ഉത്തരങ്ങള്‍ :

1. ആവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം
2. രാജീവ രത്ന ബിര്‍ജിസ് ഗാന്ധി
3. പാമുലപര്‍ത്തി വെങ്കട നരസിംഹറാവു
4. ഹരദനഹള്ളി ദൊഡ്ഡ ഗൌഡ ദേവഗൌഡ
5. ഇന്ദകുമാര്‍ ഗുജ്റാള്‍
6. ഒറ്റപ്ലാവിള നാണുവൈദ്യര്‍ വേലുക്കുറുപ്പ്
7. മുത്തുസ്വാമി സാംബശിവന്‍ സ്വാമിനാഥന്‍
8. ഓലഞ്ചേരി രാജഗോപാല്‍
9. ഒയ്യാരത്ത് ചന്തുമേനോന്‍
10. എന്‍ .നാണപ്പന്‍ പിള്ള

03 December, 2009

കനോലി കനാലിന്ടെ കഥ


തൃപ്രയാര്‍ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന കനോലി കനാലിനെ ഏവര്‍ക്കുമറിയാം. കേരളത്തിലെ മനുഷ്യനിര്‍മ്മിതമായ ആദ്യത്തെ കനാലാണിത്. ഇതിനു ശേഷം ജലസേചനത്തിനായി ഒട്ടേറെ കനാലുകള്‍ നാട്ടിലങ്ങോളമിങ്ങോളം നിര്‍മ്മിക്കപ്പെട്ടെങ്കിലും യാത്രയ്ക്കും ചരക്കു ഗതാഗതത്തിനുമായി പണിത ഏക കനാലെന്ന പ്രൌഢി കനോലി കനാല്‍ നിലനിര്‍ത്തുന്നു.

മലബാര്‍ കലക്ടറായിരുന്ന കനോലി സായ്‌പ് മുന്‍ കൈ എടുത്താണ് കനാല്‍ പണി തീര്‍ത്തത്. വെള്ളക്കാരന്ടെ കച്ചവട കണ്ണായിരുന്നു കനാലിന്ടെ നിര്‍മാണത്തിന് പിന്നിലെ പ്രധാന കാരണം. സ്പെഷ്യല്‍ കമ്മീഷണറായിരുന്ന ഗ്രെമെ 1822-ല് തയ്യാറാക്കിയതാണ് പദ്ധതി. "എലത്തൂര്‍ പുഴയെ കല്ലായി പുഴയോടും, കായലുകളോടും , ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിക്കുന്ന ഒന്നുകൂടിയാണ് കനോലിത്തോടെന്ന് " - മലബാര്‍ മാന്വല്‍ രചയിതാവ് വില്ല്യം ലോഗന്‍ വ്യക്തമാക്കുന്നു. 1848-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വടകര, കല്ലായി, പൊന്നാനി, ധര്‍മടം, ചേറ്റുവ, കണ്ടശ്ശാംകടവ്, കൊച്ചി എന്നിങ്ങനെ വിവിധ വ്യാപാര മാര്‍ഗ്ഗങ്ങളെ സന്ധിപ്പിക്കുകയായിരുന്നു കനാലിന്ടെ പ്രധാന ദൌത്യം.

റോഡുകളോ പാലങ്ങളോ വികസിച്ചിട്ടില്ലാതിരുന്ന അക്കാലത്ത് ചരക്കുകള്‍ കൊണ്ടുപോകാനും, യാത്രക്കാര്‍ക്കും കനോലി കായലായിരുന്നു പ്രധാന മാര്‍ഗം. ആലപ്പുഴയിലേക്ക് കണ്ടശ്ശാംകടവില്‍ നിന്നും ചകിരി കയറ്റി അയച്ചിരുന്നു. കമ്പനി വള്ളങ്ങള്‍ എന്നു പേരുള്ള ചരക്കുവഞ്ചികള്‍ കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങള്‍ കയറ്റി പോയിരുന്നു. 30 വര്‍ഷം മുന്‍പ് വരെ കോട്ടപ്പുറം പൊന്നാനി ബോട്ട് സര്‍വ്വീസും ഉണ്ടായിരുന്നു.

കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലൂടെയാണ് കനോലി സായ്‌പ് നിര്‍മ്മിച്ച കനാല്‍ ഒഴുകുന്നതെങ്കിലും; ഇന്ന് പ്രധാനമായും കനോലി കനാല്‍ എന്നറിയപ്പെടുന്നത് തൃശൂര്‍ ജില്ലയിലെ ഭാഗങ്ങളാണ്. ഹൈദരാലിയും, ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷുകാരും, പോര്‍ച്ചുഗീസുകാരും പോരാട്ടങ്ങള്‍ നടത്തിയത് കനോലി കനാലിന്ടെ തീരങ്ങളിലാണ്. കൊച്ചിരാജാവും സാമൂതിരിയും കനാലിന്റെ തീരത്തെ ചേറ്റുവ കോട്ടയുടെ കൈവശാവകാശത്തിനു വേണ്ടി പൊരുതിയിരുന്നു.

കടപ്പാട് : മലയാള മനോരമ

സര്‍വ്വജ്ഞപീഠം

ലോകപ്രസിദ്ധനും ഭാരതത്തിന്റെ അഭിമാനവുമായ ആദിശങ്കരനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അദ്ദേഹം എട്ടാം നൂറ്റാണ്ടില്‍ കാലടിയിലാണ് ജനിച്ചത്. സര്‍വ്വകലാവല്ലഭനും സര്‍വ്വശാസ്ത്ര പാരംഗതനുമായിരുന്ന ശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠം കയറിയ കഥ പ്രസിദ്ധമാണ്.

അക്കാലത്ത് ജീവിച്ചിരുന്ന പ്രശസ്തരായ പണ്ഡിതന്മാരെയെല്ലാം വാദപ്രതിവാദത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ സര്‍വ്വജ്ഞപീഠം കയറാനാവൂ. അതിനായി അദ്ദേഹം ഭാരതപര്യടനം നടത്തി. ശ്രീശങ്കരനോട് ഏറ്റുമുട്ടിയവരെല്ലാം തോവി സമ്മതിച്ച് പിന്‍ വാങ്ങുകയാണുണ്ടായത്. അവസാനം മാഹിഷ്മതിയില്‍ മണ്ഡനമിശ്രനുമായി വാദപ്രതിവാദം നടത്തി വിജയിക്കാന്‍ അങ്ങോട്ടു പുറപ്പെട്ടു. തര്‍ക്കം തുടങ്ങും മുന്‍പ് ഒരു പന്തയം ഉറപ്പിച്ചു. ആരു തോറ്റാലും ജയിക്കുന്ന ആളുടെ ശിഷ്യനാകണം. തര്‍ക്കത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ മണ്ഡനമിശ്രന്റെ പത്നി ഉഭയഭാരതി മദ്ധ്യസ്ഥയായി. ഇരുവരുടേയും കഴുത്തില്‍ ഓരോ പൂമാല അണിയിച്ച ശേഷം തര്‍ക്കം തുടങ്ങി.

തര്‍ക്കം ദിവസങ്ങളോളം നീണ്ടുനിന്നു. മീമാംസാകാരനായ മണ്ഡനമിശ്രന്‍ തന്റെ വാദങ്ങള്‍ ഓരോന്നായി സമര്‍ത്ഥിച്ചപ്പോള്‍ അദ്വൈത വേദാന്ത സാര്‍വ്വഭൌമനായ ശ്രീശങ്കരന്‍ തന്റെ തര്‍ക്കങ്ങളുടെ ശാസ്ത്രീയ സാധ്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തര്‍ക്കിച്ചു. ദിവസങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ മണ്ഡനമിശ്രന്റെ കഴുത്തിലെ പൂമാല വാടാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല അദ്ദേഹം കുറേശ്ശെ പരാജയത്തിലേക്ക് നീങ്ങാനും തുടങ്ങി. ഒടുവില്‍ അദ്ദേഹം തോറ്റു പിന്‍ വാങ്ങി.

അപ്പോള്‍ ഭര്‍ത്താവിന്റെ സ്ഥാനം ഉഭയഭാരതി ഏറ്റെടുത്ത് തര്‍ക്കം ആരംഭിച്ചു. ആ വാദപ്രതിവാദം പതിനെട്ട് ദിവസമാണ് തുടര്‍ന്നത്. ആരും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുന്നില്ല. അവസാനം ഉഭയഭാരതി ശ്രീശങ്കരനെ തോല്‍പ്പിക്കാന്‍ ഒരു ചോദ്യം ഉന്നയിച്ചു. “കാമശാസ്ത്രത്തെപ്പറ്റി താങ്കള്‍ക്ക് എന്തറിയാം?” നിത്യബ്രഹ്മചാരിയായ സന്ന്യാസി കാമശാസ്ത്രം പഠിച്ചിരുന്നില്ല. അത് ഉഭയഭാരതിക്കറിയാമായിരുന്നു. അങ്ങനെ ശങ്കരനെ തോല്‍പ്പിക്കാമെന്നാണ് ആ സ്ത്രീ വിചാരിച്ചത്.

ശങ്കരാചാര്യര്‍ ഒന്നു പരുങ്ങി. പിന്നെ തലയുയര്‍ത്തി ധീരമായി പറഞ്ഞു:“ഒരു മാസത്തെ സമയം അനുവദിച്ചാല്‍ ഇതിന് ഉത്തരം പറയാം.” അങ്ങനെ സമ്മതിച്ച് അവര്‍ പിരിഞ്ഞു. ശ്രീശങ്കരന്‍ ചിന്താമഗ്നനായി നര്‍മ്മദാ നദിയുടെ കരയിലൂടെ നടന്നു. അപ്പോള്‍ ആ ചിന്താമണ്ഡലത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. “എങ്ങനെ കാമശാസ്ത്രം പഠിക്കാം”- അതു മാത്രമായിരുന്നു മനസ്സു നിറയെ.

അപ്പോള്‍ കുറേയേറെ ആളുകള്‍ ദൂരെ നടന്നു നീങ്ങുന്നത് അദ്ദേഹം കണ്ടു. അവരോടൊപ്പമെത്താന്‍ കാലടികള്‍ നീട്ടിവച്ചു. അടുത്ത് ചെന്നപ്പോള്‍ അവരുടെ മധ്യത്തില്‍ ഒരു മഞ്ചലില്‍ ഒരു മൃതദേഹം കിടക്കുന്നത് കണ്ടു. അവരുമായി സംസാരിച്ചപ്പോള്‍ ആ മൃതശരീരം “അമരുകന്‍ “ എന്ന രാജാവിന്റേതാണെന്ന് മനസ്സിലായി.

ശ്രീശങ്കരന്‍ ഉടനെ സ്വന്തം ശരീരം ഒരിടത്ത് ഉപേക്ഷിച്ച് അത് സൂക്ഷിക്കാന്‍ ശിഷ്യരെ ഏല്‍പ്പിച്ച ശേഷം രാജാവിന്റെ ശരീരത്തില്‍ പ്രവേശിച്ചു. ആ ജഡം ഒന്നു ചലിച്ചു. കണ്ണുകള്‍ ഉറക്കം ഉണരുന്നതു പോലെ തുറന്നു. രാജാവ് മഞ്ചലില്‍ എഴുന്നേറ്റിരുന്നു.

ജനക്കൂട്ടം ആഹ്ലാദാരവത്തോടെ ജീവന്‍ തിരികെ കിട്ടിയ രാജാവുമായി കൊട്ടാരത്തിലേക്ക് പോയി. രാജ്ഞി സന്തോഷത്തിലാറാടി. അവിടെ കുറേക്കാലം ശ്രീശങ്കരന്‍ രാജ്ഞിയോടൊത്ത് കഴിഞ്ഞു. പഠിക്കേണ്ടത് മുഴുവന്‍ ഗ്രഹിച്ചിട്ട്, രാജശരീരം ഉപേക്ഷിച്ച് സ്വശരീരത്തില്‍ പ്രവേശിച്ച് ഉഭയഭാരതിയുമായി വീണ്ടും തര്‍ക്കം തുടര്‍ന്നു. അവസാനം വിജയശ്രീലാളിതനായി ശ്രീശങ്കരന്‍ സര്‍വ്വജ്ഞപീഠാരോഹണത്തിനു പോയി.

അറിവിന്റെ ദേവതയായ ശ്രീസരസ്വതിയുടെ ഒരു ക്ഷേത്രം പുരാതനകാലം മുതല്‍ കാശ്മീരിലുണ്ടായിരുന്നു. ഇതിന് നാലു ദിക്കിലേക്കും നാലു വാതിലുകളുണ്ട്. ദേവിയുടെ പ്രതിഷ്ഠയ്ക്ക് അഭിമുഖമായി ഒരു പീഠം സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ പേരാണ് സര്‍വ്വജ്ഞപീഠം. ലോകസര്‍വ്വജ്ഞനായ ഒരാള്‍ക്ക് മാത്രമേ അതിലിരിക്കാന്‍ അര്‍ഹതയുള്ളൂ. മുന്‍പ് മൂന്നു വഴികളിലൂടെ മൂന്നു പേര്‍ പ്രവേശിച്ച് പരാജയപ്പെട്ടിരുന്നു. തെക്കു ഭാഗത്തുള്ള വാതിലിലൂടെ ആരും പ്രവേശിച്ചിരുന്നില്ല. ശ്രീശങ്കരന്‍ അതിലൂടെ അകത്തു കയറി. അവിടേയും അനവധി പണ്ഡിതന്മാരെ തോല്‍പ്പിച്ച അദ്ദേഹത്തെ സാക്ഷാല്‍ സരസ്വതി ചില പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കി. അതിലും വിജയകിരീടം ചൂടിയ ആദിശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠത്തിലേക്ക് ആനയിക്കപ്പെട്ടു.

ലോകം മുഴുവന്‍ ശങ്കരന്റെ ഔന്നത്യം ചോദ്യം ചെയ്യപ്പെടാതെ ഇന്നും നിലനില്‍ക്കുന്നു..!!

ഇവരെ അറിയാമോ...?

1. വൈദ്യശാസ്ത്രത്തിന്റെ പിതാവ് : ഹിപ്പോക്രാറ്റസ്
2. ആയുര്‍വ്വേദത്തിന്റെ പിതാവ് : ശുശ്രുതന്‍
3. ഹോമിയോപ്പതിയുടെ പിതാവ് : ഹാനിമാന്‍
4. സസ്യശാസ്ത്രത്തിന്റെ പിതാവ് : തിയോഫ്രാറ്റസ്
5. രസതന്ത്രത്തിന്റെ പിതാവ് : ആന്റെണി ലാവോസിയര്‍
6. ചരിത്രത്തിന്റെ പിതാവ് : ഹെറോഡോട്ടസ്
7. ധനതത്വശാസ്ത്രത്തിന്റെ പിതാവ് : ആഡം സ്മിത്ത്

02 December, 2009

മലയാളത്തില്‍ ആദ്യം

1. മലയാളത്തിലെ ആദ്യ ദിനപത്രം : രാജ്യസമാചാരം
2. മലയാളത്തിലെ ആദ്യ നോവല്‍ : കുന്ദലത (അപ്പു നെടുങ്ങാടി)
3. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍ : ഇന്ദുലേഖ (ഒ.ചന്തുമേനോന്‍ )
4. ഏറ്റവും വലിയ മലയാള നോവല്‍ : അവകാശികള്‍ (വിലാസിനി)
5. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍ : ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )
6. സിനിമയാക്കിയ ആദ്യ മലയാള നോവല്‍ : മാര്‍ത്തണ്ഡവര്‍മ്മ (സി.വി.രാമന്‍പിള്ള)
7. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ : പറങ്ങോടീ പരിണയം (കിഴക്കേപ്പാട്ട് രാമന്‍ കുട്ടിമേനോന്‍)
8. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍ : പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )
8. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം : സംഗീത നൈഷധം (ടി.സി.അച്യുതമേനോന്‍ )
9. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം : ദൂതവാക്യം
10. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം : രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )
11. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം : ഉണ്ണിനീലിസന്ദേശം
12. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം : കൃഷ്ണഗാഥ (ചെറുശ്ശേരി )
13. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വര്‍ത്തമാനപുസ്തകം അഥവാ റോമായാത്ര(പാറേമാക്കില്‍ തോമാക്കത്തനാര്‍ )
14. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം : കേരളപാണിനീയം (എ.ആര്‍.രാജരാജവര്‍മ്മ)
15. മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍
16. മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര് : ഡോ:ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
17. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി : ഓടക്കുഴല്‍ (ജി.ശങ്കരക്കുറുപ്പ് )
18. മലയാള ലിപികള്‍ ഉപയോഗിച്ച് അച്ചടിച്ച ആദ്യ പുസ്തകം : ഹോര്‍ത്തുസ് മലബാറിക്കസ്
(ഹെന് റിക് എഡ്രിയല്‍ വാന്‍ റീഡ് എന്ന ഡച്ച് ഭരണാധികാരി)
19. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി : സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
20. കേരളത്തില്‍ ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ് : സി.എം.എസ്സ്.പ്രസ്സ് (കോട്ടയം)
21. മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി :വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ )
22. മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം : വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് )
23. വ്യാസമഹാഭാരതം പൂര്‍ണ്ണമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത മഹാകവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
24. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി : പൂന്താനം
25. മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ് : യാക്കോബ് രാമവര്‍മ്മന്‍ (“യാക്കോബ് രാമവര്‍മ്മന്‍ എന്ന സ്വദേശബോധകന്റെ ജീവചരിത്രം” എന്ന പേരില്‍ ഈ ആത്മകഥ 1879-ല്‍ പ്രസിദ്ധീകരിച്ചു )
26. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍ : പാറപ്പുറം (കെ.നാരായണക്കുരുക്കള്‍)
27. മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസിക : വിദ്യാവിലാസിനി (1881-ല്‍ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു )