2010 ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികമാണ്. സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്ന മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍, ആ കൊലപാതകത്തിന്റെ F I R തയ്യാറാക്കിയത് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലായിരുന്നു. നന്ദലാല്‍ മേത്തയെന്ന ദൃക്‌സാക്ഷി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഉറുദുവില്‍ തയ്യാറാക്കിയ F I R-ന്റെ മലയാളരൂപം ഇതാ....
ഇന്ത്യയുടെ ഹൃദയരക്തം വീണ നാള്‍
മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്. 1948-ലെ അറുപത്തിയെട്ടാം നമ്പര്‍ എഫ്.ഐ.ആര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. (മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന്റെ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതും തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്.)
കൊണാട്ട് സര്‍ക്കസിലെ ലാലാ സര്‍ജു പ്രസാദ് ബില്‍ഡിംഗില്‍ എം.ബ്ലോക്കില്‍ താമസക്കാരനായ നന്ദ് ലാല്‍ മേത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302 അനുസരിച്ചാണ് എഫ്.ഐ.ആര്‍ എഴുതിയിരിക്കുന്നത്.

“ഇന്ന് വൈകീട്ട് അഞ്ചു മണിയ്ക്ക് ഏകദേശം 10 മിനിട്ട് മുന്‍പ് മുതല്‍ ഞാന്‍ ബിര്‍ളാ ഹൌസില്‍ ഉണ്ടായിരുന്നു. ഈ സമയം മഹാത്മാഗാന്ധി ബിര്‍ളാ ഹൌസിലെ തന്റെ മുറിയില്‍ നിന്നിറങ്ങി പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് നടന്നു. ആഭ ഗാന്ധിയും സഹോദരി മനു ഗാന്ധിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും തോളില്‍ കൈയിട്ടാണ് നടന്നു നീങ്ങിയത്. രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ നരേന്ദ്ര പ്ലേസിലുള്ള ഒന്നാം നമ്പര്‍ വീട്ടിലെ താമസക്കാരനും വെള്ളി വ്യാപാരിയുമായ ലാലാ ബ്രിജ് കിഷനും ഡല്‍ഹിയിലെ തിമാര്‍പൂരില്‍ താമസക്കാരനായ സര്‍ദാര്‍ ഗുര്‍ബച്ചന്‍ സിംഗും എനിക്കൊപ്പം വന്നിരുന്നു. ബിര്‍ളാ ഹൌസില്‍ തന്നെയുള്ള സ്ത്രീകളും രണ്ട് മൂന്ന് ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. പൂന്തോട്ടം കടന്ന മഹാത്മാ പ്രാര്‍ത്ഥനാ സ്ഥലത്തേക്കുള്ള കോണ്‍ക്രീറ്റ് പടികള്‍ കയറി. ഇരുവശങ്ങളിലായി ജനങ്ങള്‍ കൂടി നിന്നിരുന്നു. മഹാത്മായ്ക്ക് കടന്നു പോകാനായി ഇരുഭാഗത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ ഏകദേശം മൂന്നടി സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. പതിവു രീതിയനുസരിച്ച് മഹാത്മാ ജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്തു. പടി കയറിയ അദ്ദേഹം ആറോ ഏഴോ ചുവടുകള്‍ വച്ചു കാണും. ഒരാള്‍ മഹാത്മായ്ക്ക് അടുത്തേയ്ക്ക് വന്നു. പൂന സ്വദേശിയായ നാഥൂറാം വിനായക് ഗോഡ്സെ എന്നാണ് അയ്യാളുടെ പേരെന്ന് പിന്നീട് അറിഞ്ഞു. രണ്ടു മൂന്ന് അടി അടുത്തേയ്ക്ക് നീങ്ങി മഹാത്മായ്ക്ക് നേരെ പിസ്റ്റളില്‍ നിന്ന് മൂന്നു വെടിയുതിര്‍ത്തു. വെടിയേറ്റ മഹാത്മായുടെ വയറില്‍ നിന്നും നെഞ്ചില്‍ നിന്നും രക്തം പ്രവഹിക്കാന്‍ തുടങ്ങി. “റാം.. റാം..” എന്നുച്ചരിച്ചു കൊണ്ട് മഹാത്മജി പിന്നിലേയ്ക്ക് വീണു. അക്രമിയെ ആയുധത്തോടു കൂടി അവിടെ വച്ചു തന്നെ പിടികൂടി. അബോധാവസ്ഥയിലായ മഹാത്മയെ ബിര്‍ളാ ഹൌസിലെ താമസസ്ഥലത്തിലേയ്ക്ക് കൊണ്ടു പോയി. അദ്ദേഹം മരിച്ച ഉടന്‍ തന്നെ അക്രമിയെ പോലീസ് കൊണ്ടു പോയി.”
ഒപ്പ്
എന്‍ .എല്‍.മേത്ത (30-1-1948)
എന്‍ .എല്‍.മേത്ത (30-1-1948)
ഗാന്ധിസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍..!!
കടപ്പാട് : കേരളകൌമുദി
കടപ്പാട് : കേരളകൌമുദി
No comments:
Post a Comment