ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

24 January, 2010

വൈദ്യുതിച്ചിലവ് എങ്ങനെ കുറയ്ക്കാം...?

മനുഷ്യനിര്‍മ്മിതമായ പ്രധാന വിഭവമാണല്ലോ വൈദ്യുതി.വൈദ്യുതിയില്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല.നമ്മുടെ വൈദ്യുതി ഉല്പാദനവും ഉപയോഗവും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ നാം വളരെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടു തന്നെ വൈദ്യുതി ഉപയോഗം എങ്ങിനെ കുറയ്ക്കാം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്താണ് ലോഡ്ഷെഡിംഗ് ?
സന്ധ്യയാകുന്നതോടുകൂടിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. കേരളത്തിലെ വൈദ്യുതി ശൃംഖലയ്ക്ക് ഇത്രയധികം വൈദ്യുതി വിതരണം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ഇടവിട്ട് ഇടവിട്ട് കുറേ ഉപഭോക്താക്കളെ വൈദ്യുതി നല്‍കാതെ മാറ്റി നിര്‍ത്തുന്നു. വൈദ്യുതി ശൃംഖലയുടെ ലോഡ് കുറയ്ക്കാന്‍ വേണ്ടി ഇങ്ങനെ ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നതിനെയാണ് ലോഡ്ഷെഡിംഗ് എന്ന് പറയുന്നത്.

ലോഡ്ഷെഡിംഗ്
ഒഴിവാക്കാനാകുമോ?
ജനങ്ങള്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ തീര്‍ച്ചയായും ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ കഴിയും.വൈകുന്നേരമായിക്കഴിഞ്ഞാല്‍ വൈദ്യുതി ഉപയോഗം കഴിയുന്നതും കുറയ്ക്കുക. ഒരു വീട്ടില്‍ ഒരു ബള്‍ബു വീതം അണച്ചാല്‍ തന്നെ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. അങ്ങനെ ഇനിയുള്ള കാലം ലോഡ്ഷെഡിംഗ് ഒഴിവാക്കാനും കഴിയും.

വൈദ്യുതി ലാഭിക്കാന്‍ വീട്ടില്‍ ചെയ്യേണ്ടത്:-
1.പ്രകൃതിദത്തമായ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുക.
2. വൈദ്യുത ഉപകരണങ്ങള്‍ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ ഓഫ് ചെയ്യുക.
3. ബള്‍ബുകള്‍ക്ക് പകരം കോംപാക്ട് ഫ്ലൂറസന്റ് വിളക്കുകള്‍ (സി.എഫ്.എല്‍ ) ഉപയോഗിക്കുക.
4. ഫാനുകള്‍ക്ക് ഇലക്ട്രോണിക് റഗുലേറ്റര്‍ ഉപയോഗിക്കുക.
5. പാചകത്തിനും, വെള്ളം ചൂടാക്കുന്നതിനും വൈദ്യുതി ഉപയോഗിക്കാതിരിക്കുക.
6. അധികം വൈദ്യുതി ആവശ്യമുള്ള സമയത്ത് (വൈകീട്ട് 6 മുതല്‍ 10 വരെ) ശക്തി കൂടിയ വൈദ്യുതി ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
7. വൈദ്യുതി ബള്‍ബുകളും ട്യൂബ് ലൈറ്റുകളും തുടച്ച് വൃത്തിയായി ഉപയോഗിക്കുക.
8. ഒരാഴ്ചക്കാവശ്യമായ വസ്ത്രങ്ങള്‍ ഒരുമിച്ച് ഇസ്തിരിയിടുക.
9. പാചകത്തിന് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കുക.
10. ഇസ്തിരിയിടാന്‍ കരിപ്പെട്ടി ഉപയോഗിക്കുക.
11. ഗുണമേന്മയും ഊര്‍ജ്ജക്ഷമതയുമുള്ള വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുക.
12. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കാതിരിക്കുക.

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
അവലംബം : എസ്.എസ്.എ. പുറത്തിറക്കിയ ‘തെളിമ’ കൈപുസ്തകം

1 comment:

  1. രാജേഷ് മാസ്റ്റര്‍,
    വൈദ്യുതി ലാഭിക്കാന്‍ ഇനി നമ്മള്‍ ശ്രമിക്കും.
    കേരളം ഇപ്പോള്‍ തെന്നെ ഇരുട്ടിലല്ലേ..
    കൂടതല്‍ അറിയാന്‍ കഴിഞ്ഞു.
    www.tomskonumadam.blogspot.com

    ReplyDelete