പുതിയ വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് സ്ഥാനമേറ്റു. 1976 -ലെ ഐ എഫ് എസ് ബാച്ചുകാരിയായ സുജാത ജര്‍മ്മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് പ്രാധാന്യം നല്‍കുമെന്ന്‍ സ്ഥാനമേറ്റശേഷം സുജാത സിംഗ് പറഞ്ഞു.വിദേശകാര്യ വകുപ്പിലെ ഏറ്റവും സീനിയോറിറ്റിയുള്ള സുജാത ഈ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയെന്ന ബഹുമതി സ്വന്തമാക്കി. ചോകില അയ്യര്‍, നിരുപമ റാവു എന്നിവരായിരുന്നു നേരത്തെ വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച വനിതകള്‍.
No comments:
Post a Comment