ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

21 November, 2010

ഏഷ്യന്‍‌ ഗെയിംസ് -2010


ഏഷ്യയുടെ സ്വന്തം ഒളിമ്പിക്സ്..!! അതാണ് ഏഷ്യന്‍ ഗെയിംസ്. എന്നാല്‍ ഒളിമ്പിക്സിലുള്ളതിനേക്കാള്‍‌ കായിക ഇനങ്ങളും മത്സരങ്ങളും ഇന്ന് ഏഷ്യാഡിലുണ്ട്. ഏഷ്യാവന്‍‌കരയിലെ രാജ്യങ്ങളുടെ സൌഹാര്‍ദ്ദത്തിനും കൂട്ടായ്മയ്ക്കും വേദിയാകാന്‍ ഏഷ്യന്‍ ഗെയിംസല്ലാതെ മറ്റൊന്നില്ല. നാലു വര്‍ഷം കൂടുമ്പോഴാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. പതിനാറാമത് ഏഷ്യന്‍ ഗെയിംസ് ചൈനയിലെ
ഗ്വാങ്ഷു നഗരത്തില്‍ കൊടിയേറി. ഏഷ്യന്‍ രാജ്യങ്ങളുടെ കായികോത്സവമായ ഏഷ്യാഡിന്റെ വിശേഷങ്ങളിലൂടെ....

ഏഷ്യന്‍ ഗെയിംസിന്റെ പിറവി
രണ്ടാം ലോകയുദ്ധത്തിനു ശേഷം നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടന്റേയും പോര്‍ച്ചുഗലിന്റേയും മറ്റും കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തേണ്ടതിനെ പറ്റി ചര്‍ച്ചകള്‍ തുടങ്ങി. ഈ അവസരത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി പ്രതിനിധി ഗുരുദത്ത് സോധിയാണ് ഏഷ്യന്‍ ഗെയിംസ് എന്ന ആശയം മുന്നോട്ട് വെച്ചത്. മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യവും കായിക മികവും മെച്ചപ്പെടുത്താന്‍ ഇത് ഉതകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുടര്‍ ചര്‍ച്ചകളുടെ ഫമമായി 1949 ഫെബ്രുവരി 13-ന് ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍ രൂപം കൊണ്ടു.

ആദ്യ ഗെയിംസ് നമ്മുടെ മണ്ണില്‍
ആദ്യ ഏഷ്യന്‍ ഗെയിംസ് നടത്തിപ്പിന് ഭാഗ്യം ലഭിച്ചത് നമ്മുടെ രാജ്യത്തിനാണ്. 1950-ല്‍ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ മേള നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മത്സര ഒരുക്കങ്ങളിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം 1951-ലാണ് ആദ്യ ഏഷ്യാഡ് നടന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്തു. ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയമായിരുന്നു മത്സരവേദി. 24 സ്വര്‍ണ മെഡലുകളുമായി ജപ്പാനാണ് ചാമ്പ്യന്‍ പട്ടമണിഞ്ഞത്. രണ്ടാം സ്ഥാനം 15 സ്വര്‍ണം നേടിയ ഇന്ത്യക്കായിരുന്നു. 8 സ്വര്‍ണവുമായി ഇറാന്‍ മൂന്നാം സ്ഥാനത്തെത്തി.

1982- ലെ ഏഷ്യന്‍ ഗെയിംസ് ഭാഗ്യചിഹ്നം ഏഷ്യാഡ് അപ്പു

ഏഷ്യാഡ് അപ്പു
30 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ ഏഷ്യാഡിന് വീണ്ടും ആതിഥ്യമരുളിയത്. 1982-ല്‍ നടന്ന ഒമ്പതാം ഏഷ്യന്‍ ഗെയിംസ് വീണ്ടും ഡെല്‍ഹിയില്‍ അരങ്ങേറി. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയമായിരുന്നു പ്രധാന മത്സരവേദി. 33 രാജ്യങ്ങള്‍ പങ്കെടുത്തു. 61 സ്വര്‍ണവുമായി ചൈന ചാമ്പ്യന്മാരായപ്പോള്‍ ജപ്പാന്‍ രണ്ടാം സ്ഥാനക്കാരായി. ദക്ഷിണ കൊറിയ മൂന്നാം സ്ഥാനം നേടി.

മേളയുടെ ആകര്‍ഷണമായിരുന്നു ഭാഗ്യചിഹ്നമായ അപ്പു എന്നകുട്ടിയാന. ഗുരുവായൂര്‍ ആനക്കോട്ടയിലെ കുട്ടിനാരായണനെന്ന കുട്ടിക്കൊമ്പനാണ് അപ്പുവായി കായിക പ്രേമികളുടെയാകെ ഓമനയായി മാറിയത്.

ഗ്വാങ്ഷുവിലെ അഞ്ച് ആടുകള്‍
പണ്ടൊരിക്കല്‍ ഗ്വാങ്ഷുവിലെ കൃഷിയിടങ്ങള്‍ വറ്റി വരണ്ടു. ഒന്നും വളരാതായപ്പോള്‍ ഗ്വാങ്ഷു ആകെ വറുതിയിലായി. ജനങ്ങള്‍ ദൈവത്തെ വിളിച്ച് കരഞ്ഞു. അപ്പോഴതാ വായില്‍ ധാന്യക്കതിരുമായി സ്വര്‍ഗത്തില്‍ നിന്ന് 5 ദേവതമാര്‍ ഇറങ്ങി വരുന്നു. ആടുകളുടെ പുറത്തേറിയാണ് അവര്‍ വന്നത്. ഇനി വറുതി മാറുമെന്ന് അനുഗ്രഹിച്ച് അവര്‍ മടങ്ങിയപ്പോള്‍ ആടുകളെ കൂടെ കൊണ്ടുപോയില്ല. അവ കല്ലുകളായി മാറി. പിന്നീട് ഓരോ വര്‍ഷവും ഗ്വാങ്ഷുവിലുള്ളവര്‍ക്ക് കൊയ്ത്തുത്സവം തന്നെയായിരുന്നു.

2010- ലെ ഏഷ്യന്‍ ഗെയിംസ് ഭാഗ്യചിഹ്നം ലെ യാങ്ങ് യാങ്ങ്

ഈ ആടുകളും ഗ്വാങ്ഷു ഗെയിംസുമായി എന്താണ് ബന്ധം എന്നല്ലേ..? ഈ ഏഷ്യാഡിന്റെ ഭാഗ്യചിഹ്നമാണ് ഈ ആടുകള്‍. അ സിയാങ്ങ്, അ ഹെ, അ റു, അ യി, ലെ യാങ്ങ് യാങ്ങ് എന്നിങ്ങനെയാണ് പേരുകള്‍. തലവനായ ലെ യാങ്ങ് യാങ്ങിന്റെ പേരാണ് ഭാഗ്യചിഹ്നത്തിന്. മേളക്കെത്തുന്നവരെ വരവേല്‍ക്കുന്നത് ഈ ചുണക്കുട്ടന്മാരാണ്. ഗ്വാങ്ങ്ഷു ജനതയ്ക്ക് സൌന്ദര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം കൂടിയാണ് ആടുകള്‍‌.


കടപ്പാട് : മാതൃഭൂമി / ഗൂഗിള്‍

No comments:

Post a Comment