കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സിന്ടെ ചിഹ്നം
എന്താണ് കോമണ്‍വെല്‍ത്ത്..?
ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കോളനിരാജ്യങ്ങളുടെ കൂട്ടായ്മയാണ് കോമണ്‍വെല്‍ത്ത്. ഭൂരിപക്ഷം രാജ്യങ്ങളും ഇപ്പോള്‍ സ്വതന്ത്രരായി. ഇന്ത്യ ഉള്‍പ്പെടെ 71 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്ത് കുടുംബത്തിലുള്ളത്. ആറ് വന്‍കരയിലും പെടുന്ന ഈ രാജ്യങ്ങളില്‍ ലോകജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗം (ഏകദേശം 210 കോടി ) ജനങ്ങള്‍ അധിവസിക്കുന്നു.
ആദ്യ ഗെയിംസ്
കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് 1891-ല്‍ റവറന്റ് ആസ്‌ലെ കൂപ്പര്‍ എന്ന ഇംഗ്ലീഷുകാരനാണ്. 1911-ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണത്തിന്റെ ഭാഗമായിട്ടാണ് ആദ്യ ഗെയിംസ് നടന്നത്. ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളായിരുന്നു പങ്കാളികള്‍. ബോക്സിംഗ്, നീന്തല്‍, അത്‌ലറ്റികസ് ഇനങ്ങളിലായിരുന്നു മത്സരം.
1911-ല്‍ ആരംഭിച്ച ഗെയിംസ് പിന്നീട് പല പേരുകളില്‍ അറിയപ്പെട്ടു. 1930-ലെ ഗെയിംസിന്റെ പേര് ബ്രിട്ടീഷ് എമ്പയര്‍ ഗെയിംസ് എന്നായിരുന്നു. 1954-ല്‍ ബ്രിട്ടീഷ് എമ്പയര്‍ & കോമണ്‍വെല്‍ത്ത് എന്നായി. 1970-ല്‍ ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന പേര് സ്വീകരിച്ചു. 1978- ലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നാക്കിയത്.
നിയന്ത്രണം
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മേല്‍നോട്ടം വഹിക്കുന്നത് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സി.ജി.എഫ് ) ആണ്. കോമണ്‍വെല്‍ത്തിന്റെ പ്രമാണസൂക്തങ്ങള്‍ ഇവയാണ് - “മാനവികത, സമത്വം, ദൈവകല്‍പ്പിതം”. ഒരു ഭാഷ മാത്രം ഉപയോഗിക്കുന്ന ഏക അന്താരാഷ്ട്ര ഗെയിംസാണ് ഇത്. സംഘാടനത്തിലും ഔദ്യോഗിക ഇടപാടുകളിലും ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ ഒരു ഗെയിംസ് മാത്രമേ നടന്നിട്ടുള്ളൂ. 1998-ല്‍ മലേഷ്യയിലെ കോലാലമ്പൂരിലായിരുന്നു അത്.
കടപ്പാട് : ദേശാഭിമാനി (അക്ഷരമുറ്റം)
കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ക്ഷണിക്കാനെത്തിയ ഭാഗ്യചിഹ്നം ഷേര, തന്റെ ചെറുരൂപം രാഷ്ട്രപതിക്കു സമ്മാനിച്ചപ്പോള്‍.

No comments:
Post a Comment