ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

22 May, 2010

നല്ല നാളേയ്ക്ക് വേണ്ടി....

ഭൂമിയില്‍ ജീവന്റെ നിലനില്പിന് ജൈവ വൈവിധ്യ സംരക്ഷണം ആവശ്യമാണ്. ഇത് ഓര്‍മ്മിപ്പിക്കാണാണ് എല്ലാ വര്‍ഷവും മെയ്-22 ലോകജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നത്. 2010 അന്തര്‍ദ്ദേശീയ ജൈവ വൈവിധ്യ വര്‍ഷമായും ആചരിക്കുകയാണ്.

എന്താണ് ജൈവവൈവിധ്യം..?
ഭൂമിയിലുള്ള ജീവികളുടേയും ജീവി വര്‍ഗങ്ങളുടേയും ആവാസ വ്യവസ്ഥയുടേയും ആകെത്തുകയാണ് ജൈവവൈവിധ്യം എന്ന് പറയാം. 400 കോടി വര്‍ഷം കൊണ്ട് ഭൂമിയില്‍ ദശലക്ഷക്കണക്കിന് ജീവികളുണ്ടായി. സൂക്ഷ്മജീവികള്‍ മുതല്‍ സസ്യങ്ങളും ജന്തുക്കളുമെല്ലാം ഇതില്‍പെടുന്നു. ഭൂമധ്യരേഖയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ജൈവവൈവിധ്യം ഏറെയുള്ളത്. ധ്രുവപ്രദേശങ്ങളിലേക്ക് പോകുന്തോറും ഇത് കുറഞ്ഞു വരുന്നു. മണ്ണ്, കാലാവസ്ഥ, ഭൂനിരപ്പില്‍ നിന്നുള്ള ഉയരം, മറ്റു ജീവജാലങ്ങളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് സസ്യങ്ങളുടേയും ജന്തുക്കളുടേയും വൈവിധ്യം.

ലോകസമ്പത്തിന്റെ 40%-ഉം, ദരിദ്രജനവിഭാഗത്തിന്റെ 80% ആവശ്യങ്ങളും നിറവേറ്റപ്പെടുന്നത് ജൈവവിഭവങ്ങളില്‍ നിന്നാണ്. ശുദ്ധവായു, ശുദ്ധജലം, വളക്കൂറുള്ള മണ്ണ്, ഭക്ഷണം, മരുന്ന്, മറ്റ് പ്രകൃതിദത്ത ഉല്പന്നങ്ങള്‍ എന്നിവ ലഭിക്കുന്നത് ജൈവവൈവിധ്യം നിലനില്‍ക്കുന്നതുകൊണ്ടാണ്. വിജ്ഞാനത്തിനും വിനോദത്തിനും പ്രകൃതിയുടെ മടിത്തട്ടില്‍ ഇടം കണ്ടെത്താം. ടൂറിസത്തിനും ഗവേഷണത്തിനും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യങ്ങളുടെ വിഘടനവും ആഗിരണവും, മണ്ണ് ഉണ്ടാകുന്നതും അതിന്റെ സംരക്ഷണവും , സസ്യങ്ങളിലെ പരാഗണം തുടങ്ങി ഭൂമിയില്‍ ജീവന്റെ നിലനില്പിനു തന്നെ ജൈവവൈവിധ്യ സംരക്ഷണം അത്യാവശ്യമാണ്.


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കടപ്പാട് : മാതൃഭൂമി

13 May, 2010

ജസ്റ്റീസ് കപാഡിയ സ്ഥാനമേറ്റു

സുപ്രീം കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസായി എസ്.എച്ച്.കപാഡിയ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ , ഭാര്യ നിര്‍മ്മല മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2012 സെപ്റ്റംബര്‍ 29-വരെ ജസ്റ്റീസ് കപാഡിയ ചീഫ് ജസ്റ്റീസായിരിക്കും.

03 May, 2010

സുപ്രീം കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്



*കേരള കൌമുദി വാര്‍ത്ത* ( 2010 മെയ്-1 ന് പ്രസിദ്ധീകരിച്ചത് )

29 March, 2010

PARLIAMENT QUIZ


1. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണസഭ : പാര്‍ലമെന്റ്
2. പാര്‍ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെയാണ് : ന്യൂഡല്‍ഹിയില്‍
3. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തവര്‍ ആരെല്ലാം : എഡ്വിന്‍ ല്യൂട്ടെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍
4. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത് എന്നാണ് : 1921 ഫെബ്രുവരി-12 ന്
5. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് എത്ര വര്‍ഷം കൊണ്ടാണ് : 6 വര്‍ഷം
6. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതാരാണ് : ഇന്ത്യന്‍ വൈസ്രോയി ആയിരുന്ന ഇര്‍വിന്‍ പ്രഭു
7. പാര്‍ലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി : 6 ഏക്കറോളം
8. പാര്‍ലമെന്റ് സമുച്ചയത്തിന് എത്ര കവാടങ്ങള്‍ ഉണ്ട് : 12
9. പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയില്‍ കാണുന്ന വന്‍ തൂണുകളുടെ എണ്ണം : 144
10. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്കാരിലേക്ക് 1947 ആഗസ്റ്റ്-15 ന് അധികാര കൈമാറ്റം നടന്നത് എവിടെ വച്ചാണ് : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച്
11. സെന്‍ട്രല്‍ ഹാളിന്റെ പ്രത്യേകത എന്താ‍ണ് : പാര്‍ലമെന്റ് മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്‍ട്രല്‍ ഹാള്‍
12. പാര്‍ലമെന്റിലെ ലോകസഭാ ഹാളിന്റെ വിസ്തീര്‍ണം എത്രയാണ് : 446 ചതുരശ്രമീറ്റര്‍
13. ലോകസഭയിലെ സീറ്റുകള്‍ സംവിധാനം ചെയ്തിരിക്കുന്നത് എപ്രകാരമാണ് : കുതിരലാടത്തിന്റെ ആകൃതിയില്‍
14. ലോകസഭയില്‍ എത്ര അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് : 550 അംഗങ്ങള്‍ക്ക്
15. ലോകസഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം : പച്ച
16. പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് : ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും, ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക
17. ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതാരാണ് : ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നു
18. ലോകസഭാംഗത്തിന്റെ കാലാവധി എത്ര വര്‍ഷമാണ് : 5 വര്‍ഷം
19. ലോകസഭയുടെ അധ്യക്ഷന്‍ ആരാണ് : സ്പീക്കര്‍
20. ലോകസഭയുടെ ഉപാധ്യക്ഷന്‍ ആരാണ് : ഡെപ്യൂട്ടി സ്പീക്കര്‍
21. ലോകസഭാംഗമാകാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം : 25 വയസ്സ്
22. ലോകസഭയുടെ പരമാവധി അംഗസംഖ്യ എത്ര വരെയാകാം : 552
23. ഓരോ ലോകസ്ഭയിലേക്കും ആവശ്യമെങ്കില്‍ 2 ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാരാണ് : രാഷ്ട്രപതി
24. സാധാരണയായി ഒരു വര്‍ഷത്തില്‍ എത്ര തവണ ലോകസഭ സമ്മേളിക്കാറുണ്ട് : 3
25. ലോകസഭാ സമ്മേളനങ്ങള്‍ എപ്പോഴാണ് നടക്കുക : ആറു മാസത്തിലൊരിക്കല്‍ സമ്മേളിക്കേണ്ടതുണ്ട്
26. ബജറ്റുകള്‍ അവതരിപ്പിക്കുന്നത് പാര്‍ലമെന്റിന്റെ ഏത് സഭയിലാണ് : ലോകസഭയില്‍
27. പാര്‍ലമെന്റിന്റെ സ്ഥിരം സഭ ഏതാണ് : രാജ്യസഭ
28. രാജ്യസഭയില്‍ എത്ര അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൌകര്യമുണ്ട് : 250
29. രാജ്യസഭയിലെ ഇരിപ്പിടങ്ങള്‍ എപ്രകാരമാണ് : അര്‍ദ്ധവൃത്താകൃതിയില്‍
30. രാജ്യസഭയില്‍ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം : ചുവപ്പ്
31. രാജ്യസഭാംഗത്തിന്റെ കാലാവധി : 6 വര്‍ഷം
32. രാജ്യസഭയിലേക്ക് എത്ര പേരെയാണ് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത് : 12
33. രാജ്യസഭയുടെ അധ്യക്ഷന്‍ ആരാണ് : ഉപരാഷ്ട്രപതി
34. രാജ്യസഭാധ്യക്ഷനെ വിളിക്കുന്ന പേര് : ചെയര്‍മാന്‍
35. ലോകസഭ, രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതാരാണ് : രാഷ്ട്രപതി
36. പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരിക്കും : ലോകസഭാ സ്പീക്കര്‍
37. ലോകസഭ പിരിച്ചു വിടാന്‍ അധികാരമുള്ളത് ആര്‍ക്കാണ് : രാഷ്ട്രപതിക്ക്
38. ലോകസഭ ആദ്യമായി സമ്മേളിക്കുമ്പോള്‍ ആധ്യക്ഷം വഹിക്കുന്നത് ആരായിരിക്കും : പ്രോട്ടേം സ്പീക്കര്‍
39. സാധാരണയായി ആരെയാണ് പ്രോട്ടേം സ്പീക്കറായി നിയമിക്കപ്പെടുക : ലോകസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ
40. പ്രോട്ടേം സ്പീക്കറെ നിയമിക്കുന്നത് ആരാണ് : രാഷ്ട്രപതി

അറിയാമോ ...?
ഇന്ത്യന്‍ രാഷ്ട്രപതി : പ്രതിഭാ പാട്ടീല്‍
ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി
ലോകസഭാ സ്പീക്കര്‍ : മീരാകുമാര്‍
ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട

25 February, 2010

ദേശീയ പാതകളുടെ നമ്പറുകള്‍ മാറുന്നു

കേരളകൌമുദി വാര്‍ത്ത (24-02-2010)
വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക