ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

22 May, 2010

നല്ല നാളേയ്ക്ക് വേണ്ടി....

ഭൂമിയില്‍ ജീവന്റെ നിലനില്പിന് ജൈവ വൈവിധ്യ സംരക്ഷണം ആവശ്യമാണ്. ഇത് ഓര്‍മ്മിപ്പിക്കാണാണ് എല്ലാ വര്‍ഷവും മെയ്-22 ലോകജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നത്. 2010 അന്തര്‍ദ്ദേശീയ ജൈവ വൈവിധ്യ വര്‍ഷമായും ആചരിക്കുകയാണ്.

എന്താണ് ജൈവവൈവിധ്യം..?
ഭൂമിയിലുള്ള ജീവികളുടേയും ജീവി വര്‍ഗങ്ങളുടേയും ആവാസ വ്യവസ്ഥയുടേയും ആകെത്തുകയാണ് ജൈവവൈവിധ്യം എന്ന് പറയാം. 400 കോടി വര്‍ഷം കൊണ്ട് ഭൂമിയില്‍ ദശലക്ഷക്കണക്കിന് ജീവികളുണ്ടായി. സൂക്ഷ്മജീവികള്‍ മുതല്‍ സസ്യങ്ങളും ജന്തുക്കളുമെല്ലാം ഇതില്‍പെടുന്നു. ഭൂമധ്യരേഖയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ജൈവവൈവിധ്യം ഏറെയുള്ളത്. ധ്രുവപ്രദേശങ്ങളിലേക്ക് പോകുന്തോറും ഇത് കുറഞ്ഞു വരുന്നു. മണ്ണ്, കാലാവസ്ഥ, ഭൂനിരപ്പില്‍ നിന്നുള്ള ഉയരം, മറ്റു ജീവജാലങ്ങളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് സസ്യങ്ങളുടേയും ജന്തുക്കളുടേയും വൈവിധ്യം.

ലോകസമ്പത്തിന്റെ 40%-ഉം, ദരിദ്രജനവിഭാഗത്തിന്റെ 80% ആവശ്യങ്ങളും നിറവേറ്റപ്പെടുന്നത് ജൈവവിഭവങ്ങളില്‍ നിന്നാണ്. ശുദ്ധവായു, ശുദ്ധജലം, വളക്കൂറുള്ള മണ്ണ്, ഭക്ഷണം, മരുന്ന്, മറ്റ് പ്രകൃതിദത്ത ഉല്പന്നങ്ങള്‍ എന്നിവ ലഭിക്കുന്നത് ജൈവവൈവിധ്യം നിലനില്‍ക്കുന്നതുകൊണ്ടാണ്. വിജ്ഞാനത്തിനും വിനോദത്തിനും പ്രകൃതിയുടെ മടിത്തട്ടില്‍ ഇടം കണ്ടെത്താം. ടൂറിസത്തിനും ഗവേഷണത്തിനും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യങ്ങളുടെ വിഘടനവും ആഗിരണവും, മണ്ണ് ഉണ്ടാകുന്നതും അതിന്റെ സംരക്ഷണവും , സസ്യങ്ങളിലെ പരാഗണം തുടങ്ങി ഭൂമിയില്‍ ജീവന്റെ നിലനില്പിനു തന്നെ ജൈവവൈവിധ്യ സംരക്ഷണം അത്യാവശ്യമാണ്.


വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
കടപ്പാട് : മാതൃഭൂമി

No comments:

Post a Comment