ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

25 February, 2010

ദേശീയ പാതകളുടെ നമ്പറുകള്‍ മാറുന്നു

കേരളകൌമുദി വാര്‍ത്ത (24-02-2010)
വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

02 February, 2010

നമ്മുടെ ലോകസഭാംഗങ്ങള്‍

കേരളത്തില്‍ നിന്നുള്ള ലോകസഭാംഗങ്ങള്‍

27 January, 2010

ഗാന്ധിവധം- F I R



2010 ജനുവരി 30-ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികമാണ്. സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്ന മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍, ആ കൊലപാതകത്തിന്റെ F I R തയ്യാറാക്കിയത് ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലായിരുന്നു. നന്ദലാല്‍ മേത്തയെന്ന ദൃക്‌സാക്ഷി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഉറുദുവില്‍ തയ്യാറാക്കിയ F I R-ന്റെ മലയാളരൂപം ഇതാ....
ഇന്ത്യയുടെ ഹൃദയരക്തം വീണ നാള്‍
മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്. 1948-ലെ അറുപത്തിയെട്ടാം നമ്പര്‍ എഫ്.ഐ.ആര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. (മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന്റെ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതും തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലാണ്.)

കൊണാട്ട്
സര്‍ക്കസിലെ ലാലാ സര്‍ജു പ്രസാദ് ബില്‍ഡിംഗില്‍ എം.ബ്ലോക്കില്‍ താമസക്കാരനായ നന്ദ് ലാല്‍ മേത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302 അനുസരിച്ചാണ് എഫ്.ഐ.ആര്‍ എഴുതിയിരിക്കുന്നത്.
“ഇന്ന് വൈകീട്ട് അഞ്ചു മണിയ്ക്ക് ഏകദേശം 10 മിനിട്ട് മുന്‍പ് മുതല്‍ ഞാന്‍ ബിര്‍ളാ ഹൌസില്‍ ഉണ്ടായിരുന്നു. ഈ സമയം മഹാത്മാഗാന്ധി ബിര്‍ളാ ഹൌസിലെ തന്റെ മുറിയില്‍ നിന്നിറങ്ങി പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് നടന്നു. ആഭ ഗാന്ധിയും സഹോദരി മനു ഗാന്ധിയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും തോളില്‍ കൈയിട്ടാണ് നടന്നു നീങ്ങിയത്. രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് സ്ട്രീറ്റിലെ നരേന്ദ്ര പ്ലേസിലുള്ള ഒന്നാം നമ്പര്‍ വീട്ടിലെ താമസക്കാരനും വെള്ളി വ്യാപാരിയുമായ ലാലാ ബ്രിജ് കിഷനും ഡല്‍ഹിയിലെ തിമാര്‍പൂരില്‍ താമസക്കാരനായ സര്‍ദാര്‍ ഗുര്‍ബച്ചന്‍ സിംഗും എനിക്കൊപ്പം വന്നിരുന്നു. ബിര്‍ളാ ഹൌസില്‍ തന്നെയുള്ള സ്ത്രീകളും രണ്ട് മൂന്ന് ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. പൂന്തോട്ടം കടന്ന മഹാത്മാ പ്രാര്‍ത്ഥനാ സ്ഥലത്തേക്കുള്ള കോണ്‍ക്രീറ്റ് പടികള്‍ കയറി. ഇരുവശങ്ങളിലായി ജനങ്ങള്‍ കൂടി നിന്നിരുന്നു. മഹാത്മായ്ക്ക് കടന്നു പോകാനായി ഇരുഭാഗത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ ഏകദേശം മൂന്നടി സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. പതിവു രീതിയനുസരിച്ച് മഹാത്മാ ജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്തു. പടി കയറിയ അദ്ദേഹം ആറോ ഏഴോ ചുവടുകള്‍ വച്ചു കാണും. ഒരാള്‍ മഹാത്മായ്ക്ക് അടുത്തേയ്ക്ക് വന്നു. പൂന സ്വദേശിയായ നാഥൂറാം വിനായക് ഗോഡ്സെ എന്നാണ് അയ്യാളുടെ പേരെന്ന് പിന്നീട് അറിഞ്ഞു. രണ്ടു മൂന്ന് അടി അടുത്തേയ്ക്ക് നീങ്ങി മഹാത്മായ്ക്ക് നേരെ പിസ്റ്റളില്‍ നിന്ന് മൂന്നു വെടിയുതിര്‍ത്തു. വെടിയേറ്റ മഹാത്മായുടെ വയറില്‍ നിന്നും നെഞ്ചില്‍ നിന്നും രക്തം പ്രവഹിക്കാന്‍ തുടങ്ങി. “റാം.. റാം..” എന്നുച്ചരിച്ചു കൊണ്ട് മഹാത്മജി പിന്നിലേയ്ക്ക് വീണു. അക്രമിയെ ആയുധത്തോടു കൂടി അവിടെ വച്ചു തന്നെ പിടികൂടി. അബോധാവസ്ഥയിലായ മഹാത്മയെ ബിര്‍ളാ ഹൌസിലെ താമസസ്ഥലത്തിലേയ്ക്ക് കൊണ്ടു പോയി. അദ്ദേഹം മരിച്ച ഉടന്‍ തന്നെ അക്രമിയെ പോലീസ് കൊണ്ടു പോയി.”
ഒപ്പ്
എന്‍ .എല്‍.മേത്ത (30-1-1948)
ഗാന്ധിസ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍..!!
കടപ്പാട് : കേരളകൌമുദി

25 January, 2010

റിപ്പബ്ലിക്ക് ദിന പ്രശ്നോത്തരി

1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര ജനകീയ റിപ്പബ്ലിക്കായി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാക്കി സംയോജിപ്പിക്കുന്ന ഫെഡറേഷന്‍ സമ്പ്രദായത്തിലുള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷതകള്‍ പരിശോധിക്കാം.

എന്താണ് റിപ്പബ്ലിക്ക്?
‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്‘ എന്ന് വിളിക്കുന്ന്ത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍.

ഭരണഘടന:-
ഒരു രാജ്യത്തെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി ഒരു പൌരന്‍ എന്ന നിലയിലുള്ള മൌലികാവകാശങ്ങള്‍, പൌരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വ്വചിക്കുന്ന അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന.

വലുതും, വലുതായിക്കൊണ്ടിരിക്കുന്നതും:-
ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും, 395 വകുപ്പുകളും, 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയുടേയോ, ഭരണകര്‍ത്താവിന്റേയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ, കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകര്‍ച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാകൂ. പലപ്പോഴായി 94 ഭേദഗതികള്‍ക്ക് വിധേയമായതാണ് ഇന്നത്തെ ഭരണഘടന. അവസരോചിതമായ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഭരണഘടനാ ക്വിസ് :-
1. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി : ഡോ: ബി.ആര്‍ .അംബേദ്കര്‍
2. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് : 1950 ജനുവരി-26
3. ഇന്ത്യയിലെ വോട്ടിംഗ് പ്രായം : 18 വയസ്സ്
4. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം : 35 വയസ്സ്
5. പാര്‍ലമെന്റ് അംഗമാകാന്‍ വേണ്ട പ്രായം : 25 വയസ്സ്
6. രാജ്യസഭാംഗമാകാന്‍ വേണ്ട പ്രായം : 30 വയസ്സ്
7. രാഷ്ട്രപതിയുടെ കാലാവധി : 5 വര്‍ഷം
8. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം : 395
9. ഇന്ത്യ റിപ്പബ്ലിക്കായത് : 1950 ജനുവരി-26
10. രാജ്യസഭയുടെ അധ്യക്ഷന്‍ : ഉപരാഷ്ട്രപതി
11. ലോകസഭയുടെ പരമാവധി അംഗസംഖ്യ : 545
12. ലോകസഭാംഗത്തിന്റെ കാലാവധി : 5 വര്‍ഷം
13. രാജ്യസഭയുടെ പരമാവധി അംഗസംഖ്യ : 250
14. രാജ്യസഭാംഗത്തിന്റെ കാലാവധി : 6 വര്‍ഷം
15. ഇന്ത്യന്‍ സേനയുടെ സര്‍വ്വസൈന്യാധിപന്‍ : രാഷ്ട്രപതി
16. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് : 370
17. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം : ജമ്മു കാശ്മീര്‍
18. സുപ്രീം കോടതി ജഡ്ജിയുടെ ഉയര്‍ന്ന പ്രായപരിധി : 65 വയസ്സ്
19. ഭരണഘടന അംഗീകരിച്ചിട്ടുള്ള മൌലികാവകാശങ്ങള്‍ : 6
20. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു : ഡോ:രാജേന്ദ്രപ്രസാദ്
21. പ്രധാനമന്ത്രിയെ നിയമിക്കുന്നത് : രാഷ്ട്രപതി
22. സംസ്ഥാനഗവര്‍ണര്‍മാരെ നിയമിക്കുന്നത് : രാഷ്ട്രപതി
കടപ്പാട് : ദേശാഭിമാനി