കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിഖില്‍ കുമാര്‍ ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി പ്രണബ് മൂഖര്‍ജിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ജോസ് സിറിയക് വായിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബി.ഗണേഷ് കുമാര്‍ , ഷിബു ബേബി ജോണ്‍ , കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍ , സി.എന്‍ ബാലകൃഷ്ണന്‍ , ആര്യാടന്‍ മുഹമ്മദ്, പി.കെ.ജയലക്ഷ്മി, പ്രതി പക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു. 2009 മുതല്‍ നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ മുന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്.
No comments:
Post a Comment