സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അല്‍തമാസ് കബീര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.എച്ച്. കപാഡിയ വെള്ളിയാഴ്ച വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് കബീര്‍ ഇന്ത്യയുടെ മുപ്പത്തിയൊമ്പതാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
2005-ലാണ് സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കബീര്‍ നിയമിക്കപ്പെട്ടത്.
സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് കബീര്‍, ബംഗ്ലാദേശിലെ ഫരീദ്പുരില്‍ 1948 ജൂലായ് 19-നാണ് ജനിച്ചത്. മുസ്‌ലിം സമുദായത്തില്‍നിന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസാകുന്ന നാലാമത്തെ വ്യക്തിയാണ് അദ്ദേഹം. അടുത്തവര്‍ഷം ജൂലൈ 19 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. തുടര്‍ന്ന് പി.സദാശിവം ചീഫ് ജസ്‌റ്റീസാവും.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ താഴെ കാണാം......
No comments:
Post a Comment