ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

10 September, 2010

കേരളം പോളിങ്ങ് ബൂത്തിലേക്ക്...


കേരളം ഒരിക്കല്‍ കൂടി പോളിങ്ങ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. സംസ്ഥാനത്ത് 999 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 53 മുനിസിപ്പലിറ്റികള്‍ എന്നിവ ഉൽപ്പെടെ ആകെ 1223 തദ്ദേശ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.


7 ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കുകയും, 15 ഗ്രാമപഞ്ചായത്തുകള്‍ തൊട്ടടുത്ത നഗരസഭകളോട് കൂട്ടിച്ചേര്‍ക്കുകയും, അതോടൊപ്പം മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് ഇടമലക്കുടി എന്ന പേരില്‍ ഒരു പഞ്ചായത്ത് പുതുതായി രൂപീകരിക്കുകയും ചെയ്യുന്നതോടെ, 2010 ഒക്ടോബര്‍-1 മുതല്‍ കേരളത്തില്‍ 978 ഗ്രാമപഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 60 മുനിസിപ്പാലിറ്റികളും, 5 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമാണ് നിലവിലുണ്ടാവുക. ആകെ 1209 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
കേരള പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും 2009-ല്‍ വരുത്തിയ ഭേദഗതിയനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സ്ഥാനങ്ങള്‍ സം‍വരണം ചെയ്തു എന്നതാണ് 2010-ലെ പൊതുതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മാറ്റം. ആകെ സീറ്റുകളുടെ എണ്ണം ഒറ്റസംഖ്യയായി വരുന്ന സ്ഥാപനങ്ങളില്‍ വനിതാ സം‍വരണം 50 ശതമാനത്തില്‍ അധികം വരുമെന്നതിനാല്‍ മൊത്തം ജനപ്രതിനിധികളില്‍ പകുതിയിലധികം വനിതകളായിരിക്കും എന്നതില്‍ തര്‍ക്കമില്ല. അംഗങ്ങളുടെ സ്ഥാനങ്ങള്‍ക്ക് പുറമെ അധ്യക്ഷ സ്ഥാനങ്ങളുടെ 50 ശതമാനവും , അധ്യക്ഷ സ്ഥാനങ്ങള്‍ സം‍വരണം ചെയ്യപ്പെടാത്ത ഇടങ്ങളിലെ ഉപാധ്യക്ഷ സ്ഥാനങ്ങളും വനിതകള്‍ക്കായി സം‍വരണം ചെയ്യുന്നു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

No comments:

Post a Comment