ഇന്ത്യയുടെ രാഷ്ട്രപതി : പ്രണബ് കുമാര്‍‌ മൂഖര്‍ജി ** ഉപരാഷ്ട്രപതി : മുഹമ്മദ് ഹമീദ് അന്‍സാരി ** സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് : ജസ്റ്റിസ് പി സദാശിവം ** കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് : മഞ്ജുള ചെല്ലൂര്‍ ** കേരള ഗവര്‍ണര്‍ : നിഖിൽ കുമാർ ** കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ : ശ്രീമതി. കെ സി റോസക്കുട്ടി ** ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ : മം‌മ്ത ശര്‍മ്മ ** ലോകസഭാസ്പീകര്‍ : മീരാകുമാര്‍ ** ലോകസഭാ ഡെപ്യൂട്ടി സ്പീക്കര്‍ : കരിയമുണ്ട ** കേരള നിയമസഭാ സ്പീക്കര്‍ : ജി.കാര്‍ത്തികേയന്‍ ** കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ : എന്‍‌ .ശകതന്‍ ** ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ :എസ്.വൈ.ഖുറേഷി ** തൃശൂര്‍ ജില്ലാ കലക്ടര്‍ :എം.എസ്. ജയ

06 June, 2014

സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കര്‍


പതിനാറാം ലോക്‌സഭയുടെ സ്പീക്കറായി സുമിത്ര മഹാജനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് സുമിത്ര മഹാജനെ സ്പീക്കറായി തെരഞ്ഞെടുത്തത്. ലോക്‌സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്ര മഹാജന്‍. കഴിഞ്ഞ ലോക്‌സഭയിലെ മീരാകുമാറാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ സ്പീക്കര്‍. 

1989 മുതല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമിത്രാ മഹാജന്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് അവര്‍ ലോക്‌സഭയിലെത്തുന്നത്. 

മാതൃഭൂമി വാര്‍ത്ത  ഇവിടെ വായിക്കാം 

15 January, 2014

ഭൂപ്രദേശ സൂചിക അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ( GI )


വലുതായി കാണാൻ വാർത്തയിൽ ക്ലിക്കുക

കടപ്പാട് : മാതൃഭൂമി / വിദ്യ

05 November, 2013

അരൂപ് റാഹ പുതിയ വ്യോമസേനാ മേധാവി



എയര്‍ മാര്‍ഷല്‍ അരൂപ് റാഹ ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി നോര്‍മാന്‍ അനില്‍കുമാര്‍ ബ്രൗണ്‍ ഡിസംബര്‍ 31-ന് വിരമിക്കുന്നതോടെയാണിത്. നിലവില്‍ വ്യോമസേനാ ഉപമേധാവിയാണ് റാഹ. 1974- ല്‍ ആണ് റാഹ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ വ്യോമ ഉപസ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്, വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് എന്നിവയുടെ നായകത്വം വഹിച്ചു.

മാതൃഭൂമി വാർത്ത ഇവിടെ വായിക്കാം

മംഗൾ‌യാൻ - ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാ ദൌത്യം


കടപ്പാട് : കേരളകൌമുദി 

വലുതായി കാണാൻ വാർത്തയിൽ ക്ലിക്കുക